Latest News

'രജനികാന്തും ലോകേഷും ഒന്നിക്കുന്ന 'കൂലി'യില്‍ അഭിനയിക്കുന്നില്ല'; സന്ദീപ് കിഷന്‍

Malayalilife
 'രജനികാന്തും ലോകേഷും ഒന്നിക്കുന്ന 'കൂലി'യില്‍ അഭിനയിക്കുന്നില്ല'; സന്ദീപ് കിഷന്‍

കൊച്ചി/ ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും, തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കുന്ന സംവിധായന്‍ ലോകേഷ് കനഗരാജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫിലിം കൂലിയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടനും നിര്‍മ്മാതാവുമായ സന്ദീപ് കിഷന്‍. ' കൂലിയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണ്. ഞാനും ലോകേഷും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണ് ഉള്ളത്. പുതിയ സിനിമകളെപ്പറ്റിയും മറ്റുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം ഞങ്ങള്‍ സംസാരിക്കാറുണ്ട്.

അതുകൊണ്ടായിരിക്കാം ആളുകള്‍ അങ്ങനെ വിചാരിച്ചത്. എന്നാല്‍, എനിക്ക് ആളുകളോട് പറയാനുള്ളത് ഞാന്‍ ആ സിനിമയുടെ ഭാഗമാകുന്നില്ല എന്നാണ്'- സന്ദീപ് കിഷന്‍ പറഞ്ഞു. രാജ്യമെമ്പാടുമുള്ള യുവജനതയ്ക്കായി ഇന്ത്യയിലെ പ്രമുഖ ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി സംഘടിപ്പിക്കുന്ന 'വാച്ചോ സ്റ്റോറിടെല്ലേഴ്‌സ് കോണ്‍ക്ലേവ്' രണ്ടാം എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രജനീകാന്തുമായുള്ള കുടിക്കാഴ്ചയെപ്പറ്റിയും സന്ദീപ് കിഷന്‍ മനസുതുറന്നു. 'ഒരിക്കല്‍ രജനി സാറിനെ കാണാന്‍ അവസരം കിട്ടി. ഒരുപാട് നേരം സംസാരിച്ചു. സിനിമകളെപ്പറ്റിയും വ്യക്തിപരമായും ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതിലും അനുഗ്രഹം വാങ്ങാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്. ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളായിരുന്നു അത്'- സന്ദീപ് കിഷന്‍ പറഞ്ഞു.

മൈക്കല്‍, രായന്‍, ക്യാപ്റ്റന്‍ മില്ലര്‍ എന്നീ സിനിമകള്‍ക്കു ശേഷം ഫെബ്രുവരി 26ന് റിലീസ് ആകുന്ന മസാഖ് ആണ് സന്ദീപ് കിഷന്റെ പുതിയ സിനിമ. കഥകള്‍ പറയാന്‍ താല്‍പര്യമുള്ള യുവപ്രതിഭകളെ കണ്ടെത്തി അവരുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കുകയാണ് വാച്ചോ സ്റ്റോറിടെല്ലേഴ്‌സ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. കല്‍ക്കത്തയില്‍ നടത്തിയ ആദ്യ എഡിഷന്‍ വന്‍ വിജയമായിരുന്നു.

Sundeep Kishan REVEALS

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES