ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുന്‍പ് സിനിമയുടെ ചിത്രീകരണത്തിനായി യുവനടിമാര്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം ഉണ്ടായിരുന്നു. ഒരു പാട്ട് രംഗത്തില്‍ ശബരിമലയിലെ പതിനെട്ടാം പടിയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുകൂലമായും പ്രതികൂലമായും നിരവധി അഭിപ്രായങ്ങളും വന്നു. സാന്നിധാനത്ത് സ്ത്രീകള്‍ മുന്‍പും പ്രവേശിച്ചിട്ടുണ്ടെന്ന് ചൂണ്ടികാണിച്ചാണ് അനുകൂലിക്കുന്നവര്‍ എത്തിയത്. 1986 ല്‍ ചിത്രീകരിച്ച നമ്പിനാര്‍ കെടുവതില്ലൈ എന്ന ചിത്രത്തില്‍ നടിമാരായ ജയശ്രീ, സുധ ചന്ദ്രന്‍, അനു (ഭാമ), വടിവുകരസി, മനോരമ, എന്നി ഡാന്‍സ് കളിക്കുന്ന രംഗങ്ങളുള്ള പാട്ടായിരുന്നു പുറത്ത് വന്നത്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയ വഴി ഉണ്ടായിരുന്നു്. ഇപ്പോള്‍ നടി സുധ ചന്ദ്രന്‍ തന്നെ അക്കാര്യത്തിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
നമ്പിനോര്‍ കെടുവതില്ലൈ ഭക്തിയെ ആസ്പദമാക്കി തമിഴില്‍ നിര്‍മ്മിച്ച സിനിമയായിരുന്നു നമ്പിനാര്‍ കെടുവതില്ലൈ. 1986 ല്‍ റിലീസിനെത്തിയ ചിത്രം സംവിധാനം ചെയ്തത് കെ ശങ്കറായിരുന്നു ്. പ്രഭു, വിജയകാന്ത്, ജയശ്രീ, സുധ ചന്ദ്രന്‍, എംഎന്‍ നമ്പ്യാര്‍, തുടങ്ങി നിരവധി താരങ്ങളായിരുന്നു സിനിമയില്‍ അഭിനയിച്ചിരുന്നത്. എംഎസ് വിശ്വനാഥനായിരുന്നു സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതമൊരുക്കിയിരുന്നത്.
നടി തന്നെ രംഗത്ത്.. സന്നിധാനത്തിന് മുന്നില്‍ നിന്നും അന്ന് യുവനടിയായിരുന്ന സുധ ചന്ദ്രന്‍ ഡാന്‍സ് കളിച്ചതായിരുന്നു വിവാദത്തിന് തിരികൊളുത്തിയത്. ഇതില്‍ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരിമലയിലെ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്തു എന്നൊരു വിവാദം തന്റെ പേരിലുണ്ടായി. അത് വാസ്തവമല്ലെന്നാണ് സുധാ ചന്ദ്രന്‍ പറയുന്നത്.
ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമാണ് ചിത്രീകരിച്ചതെന്നും നടി പറയുന്നു. 41 ദിവസം വ്രതമെടുത്ത് ആചാരങ്ങളെല്ലാം പാലിച്ചാണ് തന്റെ ഭര്‍ത്താവ് ശബരിമലയില്‍ പോയത്. അയപ്പനെ തൊഴണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്നാല്‍ ഏത് കോടതി വിധി വന്നാലും ആചാരങ്ങളെ നിഷേധിക്കാന്‍ തയ്യാറല്ല. എനിക്കിപ്പോള്‍ 52 വയസായി. എങ്കിലും അയ്യപ്പനെ കാണാന്‍ കാത്തിരിക്കാന്‍ ഇപ്പോഴും തയ്യാറാണ്. എപ്പോഴാണോ ഭഗവാന്‍ വിളിക്കുന്നത് അപ്പോള്‍ മാത്രമേ മല ചവിട്ടൂ എന്നും സുധ ചന്ദ്രന്‍ പറയുന്നു.