Latest News

എന്റെ അമ്മ ഒരിക്കൽ പറഞ്ഞതാണ് സിനിമയിലേക്ക് പോകരുതെന്ന്; അന്ന് അനുസരിക്കാത്തതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്; താൻ സിനിമയിലേക്ക് വരാൻ ആഗ്രഹിച്ചത് തൃഷയെ കണ്ടതോടെ; നാനി തന്നെ പീഡിപ്പിച്ചത് മയക്ക് മരുന്ന് നല്കി; റാണാദഗ്ഗുബാട്ടിയുടെ അനിയൻ തന്നെ പ്രേമിച്ച് വഞ്ചിച്ചു; ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ

Malayalilife
എന്റെ അമ്മ ഒരിക്കൽ പറഞ്ഞതാണ് സിനിമയിലേക്ക് പോകരുതെന്ന്; അന്ന് അനുസരിക്കാത്തതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്; താൻ സിനിമയിലേക്ക് വരാൻ ആഗ്രഹിച്ചത് തൃഷയെ കണ്ടതോടെ; നാനി തന്നെ പീഡിപ്പിച്ചത് മയക്ക് മരുന്ന് നല്കി; റാണാദഗ്ഗുബാട്ടിയുടെ അനിയൻ തന്നെ പ്രേമിച്ച് വഞ്ചിച്ചു; ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ

തന്റെ സോഷ്യൽമീഡിയ പേജിലൂടെ തന്നെ ലൈംഗികമായി ഉപയോഗിച്ച ഓരോ നടന്മാരുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് സിനിമാ ലോകത്തെ ഒന്നടങ്കം വെട്ടിലാക്കിയിരിക്കുന്ന വെളിപ്പെടുത്തലുകൾ തുടരുകയാണ് നടി ശ്രീ റെഡ്ഡി.തെലുങ്ക്, തമിഴ് സിനിമയിലെ നടന്മാർക്കെതിരെയും സംവിധായകർക്കെതിരെയും ലൈംഗികാ രോപണവുമായി രംഗത്തെത്തിയ ശ്രീറെഡ്ഡി ഇടവിടാതെ സോഷ്യൽമീഡിയയിൽ ഓരോ താരങ്ങൾക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തുമ്പോൾ അടുത്തത് ആരാണെന്ന ആകാംഷയിലാണ് ആരാധകർ.

നടൻ നാനി, ശ്രീകാന്ത്, രാഘവ ലോറൻസ്, സംവിധായകന്മാരായ എ.ആർ മുരുഗദോസ് ശേഖർ കമ്മൂല, ഗായകൻ ശ്രീറാം, നടൻ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരൻ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, സുന്ദർ സി എന്നിവർക്കെതിരേയാണ് നടി ഏറ്റവുമൊടുവിലായി രംഗത്ത് വന്നത്. കൂടാതെ ഹൻസിക അടക്കമുള്ള നടിമാരെക്കുറിച്ചും ചില സത്യങ്ങൾ അറിയാമെന്ന് ശ്രീറെഡ്ഡി വെളിപ്പെടുത്തിയിരുന്നു

ഇനിയും ഒരുപാട് പേരുടെ മുഖം മൂടി അഴിച്ചു മാറ്റാനുണ്ടെന്നും താൻ പോരാട്ടം തുടരുമെന്നും ശ്രീ റെഡ്ഡി ഒരു തമിഴ്മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ചെയ്തു പോയ കാര്യങ്ങളിൽ കുറ്റബോധമുണ്ടെന്നും ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും ഇവർ പറയുന്നു.'എന്റെ അമ്മ ഒരിക്കൽ പറഞ്ഞതാണ് സിനിമയിലേക്ക് പോകരുതെന്ന്. അന്ന് അനുസരിച്ചില്ല. അതിന്റെ ഫലമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്.

ഞാൻ സിനിമയിലേക്ക് വരാൻ ആഗ്രഹിച്ചത് തൃഷയെ കണ്ടിട്ടാണ്. ഒരിക്കൽ ഞാനും എന്റെ മുൻകാമുകനും ഒരുമിച്ച് ഒരു പബ്ബിൽ പോയി. അവിടെ തൃഷയും റാണയും മദ്യമൊക്കെ കഴിച്ച് ആസ്വദിക്കുന്നുണ്ടായിരുന്നു. എന്റെ കാമുകൻ തൃഷയെ പ്രശംസിക്കാൻ തുടങ്ങി. അവർ സുന്ദരിയാണെന്ന് പറഞ്ഞു. അന്നാണ് എനിക്ക് ഒരു നടി ആകണമെന്ന് തോന്നിയത്.

ജോലി രാജിവച്ചാണ് സിനിമ പോകുന്നത്. ഓഡിഷൻ കഴിഞ്ഞ് സിനിമയുടെ സെറ്റിലെത്തിയപ്പോഴാണ് ഓരോരുത്തർ ലൈംഗിക സേവനങ്ങൾ ചോദിച്ച് വരാൻ തുടങ്ങിയത്. ആദ്യം വന്നത് ഒരു സംവിധായകനായിരുന്നു. എനിക്ക് സമയം വേണമെന്ന് ഞാൻ അയാളോട് പറഞ്ഞു. കാരണം എനിക്ക് ഒന്നും ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ എന്റെ കാമുകന്റെ കൂടെ മാത്രമേ പോകാറുള്ളൂ. രണ്ട് ദിവസം കഴിഞ്ഞ് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് അഭിനയിക്കുമ്പോൾ എന്നെ എത്രമാത്രം ഉപദ്രവിക്കാമോ അത്രയും ആ സംവിധായകൻ ഉപദ്രവിച്ചു.

നിർമ്മാതാക്കളും സംവിധായകരും നടന്മാരും എന്നെ ഒരു വിൽപ്പന ചരക്കായി കണ്ടു. അവർ മദ്യപിക്കുമ്പോൾ കൂടെ ഇരുന്ന് ഞാൻ സന്തോഷിപ്പിക്കണമായിരുന്നു. സിനിമയിൽ അവസരം തരാം എന്ന് പറഞ്ഞാണ് ഇതൊക്കെ ചെയ്യിച്ചത്. കാസ്റ്റിംങ് കൗച്ച് യാഥാർത്ഥ്യമാണ്. ഓഡിഷന് വരുന്ന പെൺകുട്ടികളുടെ ഫോൺ നമ്പർ ശേഖരിച്ചാണ് പലരും വലയിൽ വീഴ്‌ത്തുന്നത്. '

നാനി തന്നെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നും താൻ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നത് നാനിയേയാണെന്നും ശ്രീ റെഡ്ഡി പറഞ്ഞു.'നാനി വളരെ മോശക്കാരനാണ്. അയാൾ ബലം പ്രയോഗിച്ച് ഞാനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അയാളുടെ കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു. എന്നെ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചത്. എന്റെ ആദ്യത്തെ ലക്ഷ്യം അയാളാണ്. രാഘവ ലോറൻസും മുരുഗദോസും നല്ല മനുഷ്യരാണ്. അവർ എന്തൊക്കെ പറഞ്ഞാലും നാനിയെപ്പോലെ പിശാചുക്കളല്ല.

റാണാദഗ്ഗുബാട്ടിയുടെ അനിയൻ അഭിറാം ദഗ്ഗുബാട്ടി മറ്റൊരു പിശാചാണ്. രാമനായിഡു സ്റ്റുഡിയോയിൽ വച്ചാണ് അവൻ എന്നെ പീഡിപ്പിച്ചത്. അഭിറാം എന്നെ പ്രേമിച്ചു വഞ്ചിച്ചു. എല്ലാം കഴിഞ്ഞപ്പോൾ ഞാൻ അവന്റെ നിലവാരത്തിലുള്ള ആളല്ല എന്ന് പറഞ്ഞു. അവന്റെ വീട്ടിൽ മരുമകളായി വരാൻ എനിക്ക് യോഗ്യതയില്ലെന്നും പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ അവന് ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഒരു സാധനം മാത്രാമണെന്നും പറഞ്ഞു. '

വിശാലിനോട് തനിക്ക് വൈരാഗ്യമില്ലെന്നും നാനിയെ പിന്തുണച്ചതുകൊണ്ടു മാത്രമാണ് അന്ന് ചീത്തവിളിച്ചതെന്നും ശ്രീ റെഡ്ഡി പറഞ്ഞു.വിശാലിനോട് എനിക്ക് ഒരു ദേഷ്യവുമില്ല. അദ്ദേഹം നാനിയെ പിന്തുണച്ചപ്പോൾ എനിക്ക് ദേഷ്യം തോന്നി. പിന്നീട് പറഞ്ഞ കാര്യങ്ങൾക്കെല്ലാം ഞാൻ മാപ്പ് ചോദിച്ചു കഴിഞ്ഞു. അദ്ദേഹത്തിനെ നേരിട്ട് കണ്ട് സംസാരിക്കണം. തമിഴിൽ എനിക്ക് പിന്തുണ നൽകുന്നത് സംവിധായകനും നടനുമായ ടി. രാജേന്ദറാണ്. ഇനിയും പലരും പിന്തുണയുമായി രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

തന്നെ ചൂഷണം ചെയ്തവരുടെ പേരുകൾ ഒറ്റയടിക്ക് പുറത്ത് വിടാത്തത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാതിരിക്കാനാണ്. എല്ലാവർക്കും കൃത്യമായ ശ്രദ്ധ ലഭിക്കണം. ഓരോരുത്തരുടെ പേരായി വെളിപ്പെടുത്തുന്നത് അതുകൊണ്ടാണ്. തെലുഗു സിനിമയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി കമ്മിറ്റി ഉണ്ടാക്കാത്തത് പേടിച്ചിട്ടാണെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

ഇവിടുത്തെ സൂപ്പർതാരങ്ങൾക്കും സംവിധായകർക്കും ഭയമാണ്. കാരണം സിനിമയിൽ ചൂഷണം ചെയ്യപ്പെടാത്ത പെൺകുട്ടികൾ വിരളമാണ്. അവർ അതൊക്കെ പുറത്ത് പറഞ്ഞാൽ പിന്നീട് എന്താണ് സംഭവിക്കുക ശ്രീ റെഡ്ഡി കൂട്ടിച്ചേർത്തു

Sri Reddy targets acter nani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES