Latest News

അമ്മയായ സന്തോഷം അറിയിച്ച് സൗന്ദര്യ രജനീകാന്ത്;  രജനീകാന്ത് കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിയുടെ പേര് വീര്‍ രജനീകാന്ത്; രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കിയ സന്തോഷം പങ്ക് വച്ച് താരപുത്രി

Malayalilife
അമ്മയായ സന്തോഷം അറിയിച്ച് സൗന്ദര്യ രജനീകാന്ത്;  രജനീകാന്ത് കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിയുടെ പേര് വീര്‍ രജനീകാന്ത്; രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കിയ സന്തോഷം പങ്ക് വച്ച് താരപുത്രി

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഇളയ മകള്‍ സൗന്ദര്യ വീണ്ടും അമ്മയായി. 
ആണ്‍ കുഞ്ഞിനാണ് ജന്മം നല്‍കിയത്.വീര്‍ രജനികാന്ത് വണങ്കാമുടി എന്നാണ് കുഞ്ഞിന്റെ പേര്. താരപുത്രി തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ  ഈ വിവരം വെളിപ്പെടുത്തിയത്. ഗര്‍ഭകാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് കുഞ്ഞ് ജനിച്ച വിവരം  ആരാധകരെ അറിയിച്ചത്. 

'ദൈവത്തിന്റെ  കൃപയോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടും കൂടി, വേദിന്റെ ചെറിയ സഹോദരന്‍ വീര്‍ രജനീകാന്ത് വണങ്ങാമുടിയെ സ്വാഗതം ചെയ്യുന്നതില്‍ വിശാഗനും വേദും ഞാനും അഭിമാനിക്കുന്നു'-  മൂത്തമകന്‍ വേദിനും ഭര്‍ത്താവ് വിശാഗനും ഒപ്പമുളള ചിത്രത്തിനോടൊപ്പം കുറിച്ചു.  

ഒപ്പം ഡോക്ടര്‍മാരോടും താരപുത്രി  നന്ദി അറിയിച്ചിട്ടുണ്ട്.2019ല്‍ ആണ്  സൗന്ദര്യയും വിശാഗനും വിവാഹിതരായത്.  ആദ്യ വിവാഹത്തില്‍  വേദ്  എന്നൊരു മകനുണ്ട്.  വ്യവസായിയായ അശ്വിന്‍ രാം കുമാര്‍ ആണ് സൗന്ദര്യയുടെ ആദ്യ ഭര്‍ത്താവ്.  2010 ല്‍ വിവാഹിതരായ ഇവര്‍  2017 ല്‍  വേര്‍പിരിഞ്ഞു.അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച സൗന്ദര്യ കൊച്ചടൈയാന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായികയാവുന്നത്.

 2017ല്‍ ധനുഷിനെ നായകനാക്കി ഒരുക്കിയ വേലയില്ല പട്ടധാരി 2 ആണ് സൗന്ദര്യ അവസാനമായി ഒരുക്കിയ ചിത്രം. മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ ക്രിയേറ്റിവ് ഡയറക്ടര്‍ കൂടിയാണ് സൗന്ദര്യ രജനികാന്ത്.

Soundarya Rajinikanth welcomes baby boy Veer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES