ബോളിവുഡില്‍ ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര നായികയായി തിളങ്ങിയ നടിയാണ് സൊനാക്ഷി സിന്‍ഹ. നടിയെ കുറിച്ചുള്ള ഞെട്ടിക്കുന്നൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്ത് വന്നിരിക്കുന്നു. നടിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി പോലീസ് കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത വൈറലായതോടെ സത്യാവസ്ഥ എന്താണെന്ന് തിരക്കുകയായിരുന്നു സൊനാക്ഷിയുടെ ആരാധകര്‍.ബോളിവുഡിലെ പഴയകാല നടന്‍ ശത്രുഘ്നന്‍ സിംഹയുടെ മകള്‍ കൂടിയാണ് സൊനാക്ഷി സിന്‍ഹ.
സൊനാക്ഷിക്കെതിരെ വന്ന പോലീസ് കേസ് ആരാധകരെയും സിനിമാ പ്രേമികളെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയ ശേഷം വഞ്ചിച്ചെന്ന പരാതിയിലാണ് നടിക്കെതിരെ കേസെടുത്തത്.
ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 30ന് സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടി 37 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്നതായി സംഘാടകര്‍ പോലീസിന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.പണം വാങ്ങിയ നടി അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതെ അതില്‍നിന്നും പിന്മാറുകയായിരുന്നു. നടി പങ്കെടുക്കാത്തത് തങ്ങള്‍ക്ക് വന്‍ സാമ്ബത്തിക ബാധ്യത വരുമെന്ന് അറിയിച്ചെങ്കിലും നടി എത്തിയില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.ആകെ 37 ലക്ഷം രൂപയാണ് നടിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത് എന്നാണ് മൊറാദാബാദ് സ്വദേശിയായ കമ്ബനി ഉടമ പരാതിപ്പെടുന്നത്.
നടിക്കും കേസുമായി ബന്ധപ്പെട്ട നാലു പേര്‍ക്കുമെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അഭിഷേക്, മാളവിക ധൂമില്‍, എഡ്ഗര്‍ എന്നിവരാണ് നടിക്കൊപ്പം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മറ്റ് മൂന്ന് പേര്‍. മുംബൈ നിവാസികളാണിവര്‍. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് നടി ഇതു വരെ പ്രതികരിച്ചിട്ടില്ല.