Latest News

ആദം ജോണിലും നയനിലും പറയുന്നത് സാത്താന്‍ സേവകരുടെ കഥകള്‍; ലൂസിഫറിന്റേത് സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയങ്കരനായ മാലാഖയുടെ കഥാതന്തു; പൃഥ്വിരാജ് സീക്രട്ട് ഗ്രൂപ്പില്‍ അംഗമാണോയെന്ന് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

Malayalilife
topbanner
 ആദം ജോണിലും നയനിലും പറയുന്നത് സാത്താന്‍ സേവകരുടെ കഥകള്‍; ലൂസിഫറിന്റേത് സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയങ്കരനായ മാലാഖയുടെ കഥാതന്തു; പൃഥ്വിരാജ് സീക്രട്ട് ഗ്രൂപ്പില്‍ അംഗമാണോയെന്ന് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

ലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരമാണ് പൃഥിരാജ്. ഒഴുക്കിനൊപ്പം നീന്താതെ സ്വന്തമായി നിലപാടുകള്‍ ഉള്ള ചുരുക്കം നടന്‍മാരില്‍ ഒരാള്‍ കൂടിയായ പൃഥിരാജ് സാത്താന്‍ സേവകനാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഇതിന്റെ തെളിവുകള്‍ സഹിതമാണ് പ്രചരണമെന്നതിനാല്‍ തന്നെ ഇത് ആരാധകരെ ഏറെ ഞെട്ടിച്ചിരിക്കയാണ്.

നടന്‍ പൃഥിരാജ് സാത്താന്‍ സേവനകനാണെന്ന് തെളിവുകള്‍ സഹിതമാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. പൃഥിരാജിന്റെ സമീപകാല സിനിമകള്‍ എടുത്താണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. പൃഥ്വിരാജിന്റെ സിനിമകളില്‍ 'സാത്താന്‍' ചിഹ്നങ്ങളുടെ സാന്നിധ്യംമാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് ആരാധകരുടെ ചര്‍ച്ചകള്‍ എത്തിച്ചിരിക്കുന്നത്. എസ്രയിലും ആദം ജോണിലും ഇപ്പോള്‍ ലൂസിഫറില്‍ വരെ സാത്താന്‍ അനുബന്ധ ചിഹ്നങ്ങളുടെ സാന്നിധ്യമുമെണ്ടുന്നും പൃഥ്വിരാജ് സീക്രട്ട് ഗ്രൂപ്പില്‍ അംഗമാണെന്ന തരത്തിലും ചര്‍ച്ച നടക്കുന്നുണ്ട്. എസ്രയിലും ആദം ജോണിലും ജൂതന്‍മാരുടെ ജീവിതവുമായി ബന്ധമുള്ള കഥയായിരുന്നു. ആദം ജോണില്‍ സാത്താന്‍ സേവകരുടെ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുള്ള മറുപടി ഇപ്പോള്‍ പൃഥിരാജ് നല്‍കിയിരിക്കയാണ്.

ഞാന്‍ ഏതോ രഹസ്യ ഗ്രൂപ്പിന്റെ ഭാഗമാണെന്ന തരത്തില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നതായി കേട്ടിരുന്നു. സംഗതി സീക്രട്ട് ഗ്രൂപ്പ് ആയതു കൊണ്ട് 'സീക്രട്ട്' ആയിത്തന്നെ ഇരിക്കട്ടേ എന്നാണ് താരം പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ എന്റെ സിനിമകളുടെ കഥകള്‍ അത്തരമൊരു തീമുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ലൂസിഫറിന്റെ തീം പോലും 'സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയങ്കരനായ മാലാഖ' എന്ന കഥാതന്തുവില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഒരുപക്ഷേ അതുകൊണ്ടാകാം അത്തരം ചര്‍ച്ചകള്‍ വരുന്നത്. പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നതും പൃഥി പറയുന്നു.

കുട്ടിക്കാലം മുതല്‍ക്കേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അതു തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്, വീട്ടില്‍ പൂജാമുറിയില്‍ പ്രാര്‍ഥിക്കാറുമുണ്ട്. പള്ളികളിലും പോകും. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. എന്തിലാണോ വിശ്വാസം അതില്‍ ഉറച്ചു വിശ്വസിക്കുക. സാത്താനില്‍ ആണെങ്കില്‍ അതില്‍ അടിയുറച്ചു നില്‍ക്കണമെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ടാണ് താരം സാത്താന്‍ സേവകനാണെന്ന് ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നത്.

Read more topics: # Prithviraj,# Satan movie
Social media discusses about the satan themes in Prithviraj movies

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES