ഈദ് ദിനത്തില്‍ പങ്കുവച്ച ആശംസാ പോസ്റ്റിനെതിരെ മതവിദ്വേഷ പരമര്‍ശം നടത്തിയവരെ വിമര്‍ശിച്ച് ഗായകന്‍ ഷാന്‍ മുഖര്‍ജി. ഇത്തരം പ്രചാരണങ്ങള്‍ക്കു നേരെ മൗനം പാലിക്കുന്നയാളല്ല താനെന്നും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കാനാണു താന്‍ പഠിച്ചതെന്നും ഷാന്‍ പ്രതികരിച്ചു. മതേതര ഇന്ത്യയില്‍ ഇത്തരമൊരു മതവിദ്വേഷ പരാമര്‍ശം ഉണ്ടായത് അദ്ഭുതപ്പെടുത്തിയെന്നും ഷാന്‍ പറയുന്നു.
പരമ്പരാഗത ഇസ്ലാമിക തൊപ്പി ധരിച്ച് പ്രാര്‍ഥിക്കുന്നതിന്റെ ചിത്രമാണ് ചെറിയപെരുന്നാള്‍ ദിനത്തില്‍ ഷാന്‍ പങ്കുവച്ചത്. ഗായകന്റെ പോസ്റ്റിനു പിന്നാലെ നിരവധി പേര്‍ മതവിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തി. ഹിന്ദു മത വിശ്വാസിയായ ഷാന്‍ ഇസ്ലാമിക വേഷം ധരിച്ചതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചായിരുന്നു വിമര്‍ശനം. പിന്നാലെ ട്രോളുകളും പ്രചരിച്ചു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ പ്രതികരിച്ച് ഷാന്‍ മുഖര്‍ജി രംഗത്തെത്തിയത്.
ഏറെ ആരാധകരുള്ള ഇന്ത്യന്‍ ഗായകനാണ് ഷാന്‍ മുഖര്‍ജി. ബോളിവുഡിലെ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം