പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയായി.ബാല്യകാല സുഹൃത്തായ ജെറിൻ ആണ് മഞ്ജരിയെ ജീവിതസഖിയാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരം നടക്കുക. മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.സുരേഷ് ഗോപി അടക്കം നിരവധി താരങ്ങൾ ആണ് വിവാഹ ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
യുവഗായകരില്‍ ഏറെ ശ്രദ്ധേയയായ ഗായികയാണ് മഞ്ജരി. ചലച്ചിത്ര പിന്നണി ഗായിക എന്നതിനപ്പുറം യുവതലമുറയില്‍ അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതഞ്ജ കൂടിയാണ് മഞ്ജരി.2005 ല്‍ പൊന്‍മുടി പുഴയോരത്ത് എന്ന സിനിമയില്‍ ഒരു ചിരി കണ്ടാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ പിന്നണിഗാനരംത്തേക്ക് മഞ്ജരി കടന്നു വരുന്നത്.
നിരവധി ഗാനങ്ങളാണ് മഞ്ജരി ആരാധകർക്കായി സമ്മാനിച്ചതും. .ചെറിയ പ്രായത്തിലെ ഒരുപാട് സീനിയറായ സംഗീത സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. എനിക്ക് സിനിമയില്‍ കിട്ടിയ സമയമെല്ലാം നിയോഗമായാണ് ഞാന്‍ ഉപയോഗിച്ചത്. ദേവരാജന്‍ മാഷുടെ സംഗീതത്തില്‍ പോലും എനിക്ക് പാടാന്‍ കഴിഞ്ഞു. ദേവരാജന്‍ മാഷ് അവസാനമായി ചെയ്ത ഒരു ഭക്തിഗാനത്തിനാണ് എനിക്ക് പാടാന്‍ ഭാഗ്യം ലഭിച്ചത്. അര്‍ജ്ജുനന്‍ മാഷ്,എം.ജി.രാധാകൃഷ്ണന്‍ സാര്‍,രവീന്ദ്രന്‍ മാഷ് ,എസ്.പി. വെങ്കിടേഷ് സാര്‍ ,എസ്. ബാലകൃഷ്ണന്‍ സാര്‍ ഇത്രയും ലെജന്റായവരുടെ സംഗീതത്തില്‍ പാടാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് തന്നെ മഹാ ഭാഗ്യമാണ്. ഞാന്‍ ഒരുപാട് നല്ല സംഗീത സംവിധായകരുടെ മികച്ച വര്‍ക്കുകളില്‍ ഭാഗമായിട്ടുണ്ട്. ഒരുപാട് ആരാധിക്കുന്നവരുടെ കൂടെ പ്രവര്‍ത്തിക്കുക തന്നെയാണ് ഏറ്റവും സന്തോഷം നല്‍കിയ കാര്യം.