Latest News

ചിമ്പുവിനോടുള്ള ആരാധന അതിരുകടന്നു; ശരീരത്തില്‍ കമ്പി കയറ്റി ജെ.സി.ബിയില്‍ തൂങ്ങി കട്ടൗട്ടില്‍ പാലഭിഷേകം നടത്തി ഭ്രാന്തനായ ആരാധകന്‍

Malayalilife
ചിമ്പുവിനോടുള്ള ആരാധന അതിരുകടന്നു; ശരീരത്തില്‍ കമ്പി കയറ്റി ജെ.സി.ബിയില്‍ തൂങ്ങി കട്ടൗട്ടില്‍ പാലഭിഷേകം നടത്തി ഭ്രാന്തനായ ആരാധകന്‍

സൂപ്പര്‍ താരങ്ങളോടുള്ള ആരാധന പരിധി കടക്കുന്നതും ഓരോ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നതും തമിഴ് സിനിമാ ലോകത്ത് പതിവ് കാഴ്ച്ചയാണ്. താരങ്ങളുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതൊക്കെ പതിവാണെങ്കിലും ചിമ്പുവിന്റെ ആരാധകന്റെ അതിരു വിട്ടുള്ള ഭ്രാന്തില്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് തമിഴ് സിനിമാ ലോകം.

തമിഴ്നാട്ടിലെ ഒരു തിയേറ്ററില്‍ നടന്നത് തികച്ചും വിചിത്രവും ഭീതിജനകവുമായ ഒരു സംഗതിയാണ്. മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമ തിയേറ്ററുകളിലെത്തിയപ്പോഴാണ് സംഭവം. സിമ്പുവിനോടുള്ള ആരാധന തലയ്ക്കു പിടിച്ച ഒരാള്‍ ശരീരത്തില്‍ കമ്പി കയറ്റി ജെ.സി.ബിയില്‍ തൂങ്ങിയാണ് കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയിരിക്കുന്നത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത്തരത്തിലുള്ള ആരാധനക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് അല്ലു അര്‍ജുന്റെ നാ പേരു സൂര്യ എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍ രക്താഭിഷേകം നടത്തി ആഘോഷിച്ചതും വലിയ വിവാദമായിരുന്നു

Read more topics: # Silambarasan,# fancier risk task
Silambarasan,fancier risk task

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES