Latest News

പ്രണയവാര്‍ത്തകള്‍ക്കിടെ അദിതിയുടെ ജന്മദിനത്തില്‍ ആശംസ അറിയിച്ച് നടന്‍ സിദ്ധാര്‍ത്ഥ്; ഇരുവരുമൊത്തുള്ള ആദ്യചിത്രം പങ്കുവച്ച് ഹൃദയത്തിലെ രാജകുമാരിയ്ക്ക് ആശംസ നേര്‍ന്ന് നടന്റെ കുറിപ്പ്

Malayalilife
 പ്രണയവാര്‍ത്തകള്‍ക്കിടെ അദിതിയുടെ ജന്മദിനത്തില്‍ ആശംസ അറിയിച്ച് നടന്‍ സിദ്ധാര്‍ത്ഥ്; ഇരുവരുമൊത്തുള്ള ആദ്യചിത്രം പങ്കുവച്ച് ഹൃദയത്തിലെ രാജകുമാരിയ്ക്ക് ആശംസ നേര്‍ന്ന് നടന്റെ കുറിപ്പ്

പ്രജാപതി', 'സൂഫിയും സുജാതയും' എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അദിതി റാവു ഹൈദരി. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനത്തില്‍ കാമുകനായ സിദ്ധാര്‍ത്ഥ് ആശംസ പങ്ക് വച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു താരം തന്റെ 36ാം ജന്മദിനം ആഘോഷിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ അദിതിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. ഹൃദയത്തിന്റെ രാജകുമാരിയ്ക്ക് ആശംസകള്‍ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ജന്മദിനാശംസ നേര്‍ന്ന് കുറിച്ചത്. വലിയ സ്വപ്നങ്ങള്‍, ചെറിയ സ്വപ്നങ്ങള്‍, ഇതുവരെ കാണാത്ത സ്വപ്നങ്ങള്‍ എന്നിങ്ങനെ നിന്റെ എല്ലാ സ്വപ്നങ്ങളും സാദ്ധ്യമാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 

2021ല്‍ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നേരത്തെ സിദ്ധാര്‍ത്ഥിന്റെ ജന്മദിനത്തില്‍ അദിതി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. ''മാന്ത്രിക കുതിരകളെയും സ്വപ്നങ്ങളെയും പിന്തുടരുന്നവന് പിറന്നാള്‍ ആശംസകള്‍'' എന്നാണ് അദിതി കുറിച്ചത്. അന്ന് മുതല്‍ താരങ്ങളുടെ പ്രണയത്തിന്റെ ഗോസിപ്പുകള്‍ എത്തിയെങ്കിലും ഇരുവരും ഇതില്‍ പ്രതികരിച്ചിട്ടില്ല.

Siddharth wishes Aditi Rao Hydari on birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES