ബോളിവുഡിലെ പ്രമുഖനടിയായ ശിൽപ്പ ഷെട്ടി വിവാഹത്തിന് ശേഷം കുടുംബത്തിനായിരുന്നു പ്രധാന്യം നൽകിയത്. അതിനാൽ തന്നെ സ്വാഭാവികമായും നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2009 ലായിരുന്നു രാജ് കുന്ദ്രയെ ശിൽപ്പ വിവാഹം കഴിക്കുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും ശരീരത്തെ സുന്ദരമായി കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്ന നടിമാരിൽ ഒരാളാണ് ശിൽപ. മടികൂടാതെ സ്ഥിരമായി ജിമ്മിൽ പോവാറുള്ള ആളാണ് ശിൽപ്പ പലപ്പോഴും അവ ആരാധകർക്കായി പങ്ക് വക്കാറുമുണ്ട്. ഇപ്പോളിതാ ജിമ്മിൽ നിന്നുള്ള ശിൽപ്പയുടെ വർക്കൗട്ടിന്റെ വീഡിയോയാണ് വൈറൽ ആകുന്നത്.
മകനെ മടിയിലിരുത്തിയാണ് ശിൽപ്പ വർക്കൗട്ട് ചെയ്യുന്നത്. കുട്ടികളെ പ്രത്യേകിച്ചും ആൺകുട്ടികളെ കൈകാര്യം ചെയ്യാൻ നല്ല ശക്തിയും മസിലും വേണം. എല്ലാ അമ്മമാർക്കും ഇത് മനസിലാകും. എന്നാൽ ഓരോ നിമിഷവും ആസ്വദിക്കുന്നു എന്ന് പറഞ്ഞാണ് ശിൽപ്പ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
യോഗയും ജിമ്മുമൊക്കെയായി താരം വലിയ തിരക്കിലാണ്. എന്നാൽ ഇതിനിടയിലും ഇടയ്ക്കൊക്കെ മകൻ വിയാനുമൊത്തുള്ള ചിത്രങ്ങൾ ശിൽപ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ മറക്കാറില്ല. ആറുവയസ്സുകാരൻ വിയാൻ രാജ് കുന്ദ്രയാണ് ശില്പയുടെ മകൻ. അമ്മയുടെ മടിയിലിരുന്ന് വർക്കൗട്ട് ആസ്വദിക്കുന്ന വിയാന്റെ ആംഗ്യങ്ങളെ പ്രശംസിക്കാൻ മത്സരിക്കുകയാണ് ശില്പയുടെ ഫോളോവേഴ്സ്.