യുവനടന്‍ ശര്‍വാന്ദ് വിവാഹിതനായി രക്ഷിതയാണ് നടന്റെ ജീവിതപങ്കാളി. ജയ്പൂരിലെ ലീല പാലസില്‍ വച്ച് പ്രൗഢ ഗംഭീരമായാണ് വിവാഹചടങ്ങുകള്‍ നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
വിവാഹത്തിന് മുന്നോടിയായുള്ള സംഗീത്, മെഹന്ദി, ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടന്‍ റാം ചരണും കുടുംബവും വിവാഹചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.ജൂണ്‍ 9 ന് ഹൈദരാബാദില്‍ വച്ച് റിസപ്ഷനും നടന്‍ ഒരുക്കിയിട്ടുണ്ട്.
ഗോള്‍ഡന്‍ നിറത്തിലെ ഷെര്‍വാണിയാണ് ശര്‍വാന്ദിന്റെ വസ്ത്രം. സില്‍വര്‍ നിറത്തിലെ സാരിയില്‍ രക്ഷിതയുമെത്തി. യുഎസില്‍ ഐടി മേഖലയിലാണ് രക്ഷിത ജോലി ചെയ്യുന്നത്. സിനിമാ മേഖലയുമായി രക്ഷിതയ്ക്ക് ബന്ധമൊന്നുമില്ല.
ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകനായ മധുസൂദന്‍ റെഡ്ഡി ആണ് രക്ഷിതയുടെ പിതാവ്. രാഷ്ട്രീയ പ്രവര്‍ത്തകനായ ബോജ്ജല ഗോപാല കൃഷ്ണ റെഡ്ഡിയുടെ ചെറുമകള്‍ കൂടിയാണ് രക്ഷിത. കഴിഞ്ഞ ജനുവരി 26 ന് തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ശര്‍വാനന്ദ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.
ശ്രീറാം ആദലത്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തയാറെടുപ്പിലാണ് ശര്‍വാന്ദ് ഇേപ്പാള്‍. 'ശര്‍വ 35' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ഓക്കെ ഓക്ക ജീവിതം എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ജൂണ്‍ 9 ന് ഹൈദരാബാദില്‍ വച്ച് റിസപ്ഷനും നടന്‍ ഒരുക്കിയിട്ടുണ്ട്