സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത് കുറവാണ് എന്ന് പറഞ്ഞ് ബോളിവുഡിന്റെ പ്രിയ നടി ഷര്‍വാരി വാഹ്. താരത്തിന്റെ ഒരു ചിത്രം ഇറങ്ങുന്നതിന് മുന്നേ തന്നെ ഉളള ആറ് വര്‍ഷക്കാലം ഒരുപാട് പോരാട്ടങ്ങളും താരത്തിന് നടത്തേണ്ടി വന്നിരുന്നു. ബണ്ടി ഓര്‍ ബബ്‌ളി 2 എന്ന ചിത്രത്തിലൂടെയാണ് താരം ചലചിത്ര രംഗത്തേക്ക് എത്തപ്പെട്ടത്. ഷര്‍വാരി ഒരു നടിയാകുന്നതിനായി നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഷര്‍വാരി ആദ്യ ഓഡിഷനില്‍ പങ്കെടുത്തിരുന്നത് 2014 ലായിരുന്നു. പക്ഷേ താരത്തിന്റെ ആദ്യ രണ്ട് പ്രോജക്ടുകള്‍ പുറത്ത് വന്നപ്പോള്‍ 2020 ആയതായും ഷര്‍വാരി വാഹ് വെളിപ്പെടുത്തി. ഒരു പോരാട്ടം തന്നെ തനിക്ക് ഈ ഘട്ടത്തിലെത്താന്‍ നടത്തേണ്ടതായി വന്നിരുന്നു.എല്ലാവരും ഈ മേഘലയില്‍ നിരന്തരമായ പോരാട്ടത്തിലൂടെ മുന്നേറുന്നവരാണെന്നാണ് എന്ന് തോന്നുന്നു എന്നും താരം വ്യക്തമാക്കുന്നു. തഴയപ്പെടലാണ് ബോളിവുഡില്‍ എനിക്ക് ഏറ്റവും മോശമായ ഭയം. എന്നാല്‍ തനിക്ക് തഴയപ്പെടുമ്പോഴെല്ലാം നിരാശയുണ്ടായതായും തരം പറഞ്ഞു.
ഒരു പ്ലാന്‍ ബി തനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല എന്നും എന്നാല്‍ അത് എന്നെ ഏറെ തളര്‍ത്തുന്നു എന്നും ഷര്‍വാരി പറഞ്ഞു. പക്ഷേ എന്നെ ഇത് കൂടുതല്‍ പരിശ്രമിക്കുന്നതിനായി പ്രരിപ്പിക്കുകയും ചെയ്തു. ഇല്ലെങ്കില്‍ ഒന്നും തന്നെ ഉണ്ടാകുകയില്ല എന്ന് എനിക്ക് അറിയാം. ഷര്‍വാരി വാഹ് ഇപ്പോള്‍ അഭിനയിച്ച ബണ്ടി ഓര്‍ ബബ്‌ളി 2. ചിത്രം ജൂണ്‍ 26ന് പ്രദര്‍ഷനത്തിന് എത്തും.