ഇതാണെടാ അമ്മ...., ഇതായിരിക്കണമെടാ അമ്മ; കോഴികുഞ്ഞിനെ പരുന്തില്‍ നിന്നും രക്ഷിക്കുന്ന അമ്മക്കോഴിയുടെ വീഡിയോയുമായി താരസംഘടനയെ പരിഹസിച്ച് ഷമ്മി തിലകന്‍

Malayalilife
topbanner
 ഇതാണെടാ അമ്മ...., ഇതായിരിക്കണമെടാ അമ്മ; കോഴികുഞ്ഞിനെ പരുന്തില്‍ നിന്നും രക്ഷിക്കുന്ന അമ്മക്കോഴിയുടെ വീഡിയോയുമായി താരസംഘടനയെ പരിഹസിച്ച് ഷമ്മി തിലകന്‍

താരസംഘടനയായ അമ്മക്കെതിരെ പരോക്ഷ പരിഹാസവുമായി നടൻ ഷമ്മി തിലകൻ. പരുന്തിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടൻ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഇതാണെടാ അമ്മ….,ഇതായിരിക്കണമെടാ അമ്മ എന്നാണ് വീഡിയോക്ക് താഴെ നടൻ എഴുതിയിരിക്കുന്നത്. അമ്മ സംഘടനക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.

അടുത്തിടെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ വിവാദമായിരുന്നു. അമ്മയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പുതിയ മൾട്ടിസ്റ്റാർ ചിത്രത്തിൽ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകൾ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നായിരുന്നു ഇടവേള ബാബുവിന്റെ പരാമർശം.

ഇതിൽ പ്രതിഷേധിച്ച് നടി പാർവതി തിരുവോത്ത് സംഘടനയിൽ നിന്നും രാജിവെച്ചിരുന്നു. സംഘടനയിൽ ഇനി ഒരുമാറ്റമുണ്ടാവില്ലെന്ന് മനസ്സിലായതു കൊണ്ടാണ് രാജി എന്നാണ് പാർവതി വ്യക്തമാക്കിയത്. അമ്മയിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്ലെന്ന് നടി രേവതിയും പ്രതികരിച്ചിരുന്നു. സംഘടനാ നേതൃത്വത്തിന് സ്ത്രീകളുടെ പ്രശ്നങ്ങളോട് പുച്ഛമാണെന്നും അവർ പറയുന്നതിനോട് വഴങ്ങുന്നവർക്ക് മാത്രമേ അവിടെ നിലനിൽപ്പുള്ളുവെന്നും രേവതി പറഞ്ഞു.

 

#ഇതാണെടാ_അമ്മ...! #ഇതായിരിക്കണമെടാ_അമ്മ...!

Posted by Shammy Thilakan on Tuesday, October 20, 2020

 

Read more topics: # Shammi thilakan,# AMMA
Shammi thilakan mocks AMMA

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES