വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്: ഷമ്മി തിലകൻ

Malayalilife
topbanner
വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്: ഷമ്മി തിലകൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരപുത്രനാണ് ഷമ്മി തിലകൻ.  നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഷമ്മി തിലകൻ ഫേസ്ബുകിൽ പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.താരസംഘടനായ അമ്മയുടെ ഭാരവാഹി യോഗത്തില്‍ എടുത്ത തീരുമാനങ്ങളില്‍ പ്രതിഷേധം അറിയിച്ച്‌ നടന്‍ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.


 ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകള്‍ക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങള്‍ ഉപേക്ഷിച്ച്‌..; അപ്പപ്പൊ കാണുന്നവനെ 'അപ്പാ' എന്ന് വിളിക്കുന്നവര്‍ മാത്രം മതി ഇവിടെ എന്ന നടക്കാത്ത സ്വപ്നങ്ങള്‍ കാണാന്‍ നില്‍ക്കാതെ..;
എല്ലാവരുടെയും #അപ്പന്മാര്‍ അവരവര്‍ക്ക് വിലയുള്ളതാണെന്നുള്ള പ്രകൃതി നിയമം അക്ഷരത്തെറ്റ് കൂടാതെ ഉരുവിട്ട്..;
#വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം #ഇരയുടെ രോദനം കേള്‍ക്കേണ്ടത് എന്ന മാനുഷിക മൂല്യം പരിഗണിച്ച്‌..; #കാര്യങ്ങളെ കാര്യഗൗരവത്തോടെ കണ്ട് തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ആര്‍ജ്ജവം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു..!

സംഭവിച്ചതെല്ലാം നല്ലതിന്,
സംഭവിക്കുന്നതെല്ലാം നല്ലതിന്,
ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്,
നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് എന്തിനു ദു:ഖിക്കുന്നു..?
നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ..?
നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ..?
നീ നേടിയതെല്ലാം നിനക്ക് ഇവിടെനിന്ന് ലഭിച്ചതാണ്..!
നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. .!
ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു..!
നാളെ അതു മറ്റാരുടേതോ ആകും..!
മാറ്റം പ്രകൃതിനിയമം ആണ്..

ശുഭദിനങ്ങള്‍ ഉണ്ടാകട്ടെ..

Read more topics: # Shammi thilakan,# fb post
Shammi thilakan fb post

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES