മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'കുഞ്ഞാലി മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. എന്നാല്‍ മമ്മൂക്കയുടെ മരയ്ക്കാര്‍ നടക്കില്ലെന്ന് ഉറപ്പായതോടെയാണ് തങ്ങള്‍ തുടങ്ങിയതെന്ന് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍ വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ മമ്മൂക്ക നായകനാകുന്ന മരയ്ക്കാര്‍ നടക്കുമെന്നും പ്രൊഡ്യൂസര്‍ അത് വ്യക്തമാക്കിയെന്നും തരത്തിലാണ് സൂചനകള്‍ എത്തുന്നത്. ഇതൊടെ രണ്ടു കുഞ്ഞാലി മരയ്ക്കാര്‍ തീയറ്ററിലെത്തുമെന്നാണ് സൂചന. ഈ രണ്ട് ചിത്രങ്ങളുടെയും കഥകള്‍ വ്യത്യസ്തമാണെന്ന് പറയുമ്പോഴും വ്യക്തത കൈവന്നിട്ടില്ല. രണ്ട് സൂപ്പര് സ്റ്റാറുകളും ഒരേ കഥയുമായാണ് സ്‌ക്രീനിലെത്തുന്നത് എന്ന സംശയത്തിന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. വനിതയ്ക്ക് നകിയ അഭിമുഖത്തിലാണ് മമ്മൂക്കയുമായുളള സൗഹൃദത്തെക്കുറിച്ചും കുഞ്ഞാലിമരയ്ക്കാറിനെക്കുറിച്ചും മോഹന്‍ലാല്‍ വ്യക്തമാക്കിയത്.
അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ലെന്ന് ഉറപ്പായതോടെയാണ് നമ്മള്‍ തുടങ്ങിയത് എന്നാണ് മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറയുന്നത്.മമ്മൂട്ടിക്കയ്ക്കു ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ അദ്ദേഹം ചെയ്യുന്നു. എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകള്‍ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരയ്ക്കാര്‍ പോലും അങ്ങനെയാണ്. അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള്‍ തുടങ്ങിയത്' എന്നാണ് സിനിമയെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ ഉത്തരം പറഞ്ഞത്. 'നാലുപതിറ്റാണ്ടിലേറെയായി മത്സരബുദ്ധിയോടെ അഭിനയിക്കുന്ന രണ്ട് പേര്‍. ഇത്ര സൗഹൃദം എങ്ങനെ വരുന്നു? ''എന്ന ചോദ്യത്തിന് ആരുപറഞ്ഞു ഞങ്ങള്‍ക്കിടയില്‍ മത്സരബുദ്ധിയുണ്ടെന്ന് അങ്ങനെയൊന്നും ഇല്ല എന്നായിരുന്നു മോഹന്‍ ലാലിന്റെ മറുപടി.
കുറച്ചു പേരല്ലേ മലയാള സിനിമയിലുള്ളൂ. എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനില്‍ മമ്മൂട്ടിയുടെ ശബ്ദം ഇല്ലേ? ലൂസിഫറിന്റെ ടീസര്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസര്‍ ദുല്‍ഖറിന്റെ പേജില്‍ അല്ലേ ആദ്യം വന്നത്. എന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മമ്മൂക്കയുടെ മരയ്ക്കാര്‍ നടക്കില്ല എന്നും അതിനാലാണ് തങ്ങള്‍ മരയ്ക്കാറുമായി മുന്നോട്ടു പോയതെന്നുമുളള ലാലേട്ടന്റെ വാക്കുകള്‍ വൈറലായിരുന്നു. ഇതോടെ മമ്മൂക്കയുടെ മരയ്ക്കാര്‍ നടക്കില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാലിപ്പോള്‍ ലാലേട്ടന്‍ നുണ പറഞ്ഞു എന്നതരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ മമ്മൂക്ക ആരാധകര്‍ വിമര്‍ശിക്കുന്നത്. മമ്മൂക്കയുടെ മരയ്ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസര്‍ ഷാജി നടേശന്‍ വ്യക്തമാക്കി എന്ന തരത്തിലാണ് സൂചനകള്‍ ലഭിക്കുന്നത്. സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതിനു മുന്‍പും മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരയ്ക്കാര്‍ പകുതിക്ക് നിര്‍ത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു എന്നാല്‍ സന്തോഷ് ശിവന്‍ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കിയുളള മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഷൂട്ടിങ് വാര്‍ത്തകള്‍ എത്തുമ്പോള്‍ മമ്മൂക്ക ചിത്രത്തിനെക്കുറിച്ച് യാതൊരു വ്യക്തതയും ലഭിക്കാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിക്കുകയായിരുന്നു. എന്നാല്‍ അക്കാര്യം പ്രൊഡ്യൂസര്‍ നിഷേധിച്ചതോടെ ലാലേട്ടന്‍ കളളം പറഞ്ഞതാണോ എന്ന സംശയത്തിലാണ് ആരാധകര്‍. മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മോഹന്‍ലാലിനെ നായകനാക്കിയുള്ള കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപനം ഉണ്ടായത്. ഇതോടെ വിവാദങ്ങളും ഉരുത്തിരിഞ്ഞിരുന്നു. എന്നാല്‍ സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നാണ് ഒരു സംഘം പറയുന്നത്.