ശബരിമല വിഷത്തില്‍ ബി.ജെ.പി മീഡിയാ സെല്ല് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രസ്താനയോട് സംവിധായകന് ഷാജി കൈലാസും ഭാര്യയും സിനിമാ നടിയുമായ ചിത്ര ഷാജികൈലാസും യോജിക്കുന്നുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംവിധായകന് ഷാജി കൈലാസ് തന്നെ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു. ബി.ജെ.പി സംയുക്ത പ്രസ്താവനക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശനം നടത്തിയിരിക്കുന്നത്. ഈ പ്രസ്താവന തന്റേതല്ല, എന്ന് വ്യക്തമാക്കുന്നതിനോടൊപ്പം അതില്‍ പറഞ്ഞിരിക്കുന്നതിനോട് താനും ഭാര്യയും യോജിക്കുന്നുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും ചേര്‍ന്നാണ് ഫെയ്സ്ബുക്കില്ഡ കുറിപ്പ് എഴുതിയിരിക്കുന്നത്.
ഷാജി കൈലാസിന്റെ പോസ്റ്റ് താഴെ.....
കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടു. ഈ പ്രസ്താവനയില്‍ ഞങ്ങള്‍ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവര്‍ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങള്‍ യോജിക്കുന്നുമില്ല.
വിശ്വസ്തതയോടെ
ഷാജി കൈലാസ്,
ചിത്ര ഷാജികൈലാസ്
ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്മാരും എന്നുള്ള തലക്കെട്ടിലാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളെത്തിയത്. ജയിലിലുള്ള കെ സുരേന്ദ്രനെ വിട്ടയയ്ക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇതാണ് ഷാജി കൈലാസ് തളളിയത്. നേരത്തെ പ്രസ്താവനയില്‍ പേരുള്ള സുധീഷ് വിആറും ഇത് തന്റെ അഭിപ്രായമല്ല എന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു.