കേരള മനസാക്ഷിയെ ഏറെ പിടിച്ചുകുലുക്കിയ വാര്‍ത്തയാണ് പ്രശസ്തയായൊരു സിനിമാ നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം. കാറില്‍ ഡ്രൈവറുമൊത്ത് ഒറ്റയ്ക്ക് സഞ്ചരിച്ചിരുന്ന നടിയെ ഡ്രൈവറുടെ ഒത്താശയോടെ ചിലര്‍ കാറില്‍ കയറി ഉപദ്രവിക്കുകയായിരുന്നു. നടന്‍ ദിലീപ് ഉള്‍പെടെയുള്ള പലരും പ്രതിസ്ഥാനത്തുള്ള കേസില്‍ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. മലയാളത്തിലെ പ്രശസ്തയായ നടിയാണെങ്കിലും ഇരയുടെ പേര്‍ ഇതുവരെയും എവിടെയും പരാമര്‍ശിക്കപ്പെട്ടിരുന്നില്ല.
നടന്‍ അജുവര്‍ഗീസ് ഉള്‍പെടെയുള്ളവര്‍ നടിയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇവര്‍ക്കെതിരെ എല്ലാം ഇരയുടെ പേര് പറഞ്ഞു എന്നതിന്റെ പേരില്‍ കേസും വിമര്‍ശനങ്ങളുമെത്തി. ഇപ്പോഴിതാ നടിയുടെ വിക്കിപീഡിയയില്‍ താരത്തെ തട്ടിക്കൊണ്ടുപോയത് ഉള്‍പെടെയുള്ള വിവരങ്ങള്‍ എഴുതിചേര്‍ത്തിരിക്കുന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
2017 ഫെബ്രുവരി 17നാണ് ഏറെ ശ്രദ്ധേയമായ കേസിന് ആസ്പദമായ സംഭവം നടന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങി വരുന്ന വഴിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ദിലീപും പള്‍സര്‍ സുനിയും ഉള്‍െപെടെയുള്ളവര്‍ കേസില്‍ ഇപ്പോഴും കുറ്റാരോപിതരാണ്. നടിയോടുള്ള പകയുടെ പേരില്‍ ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.. 18ാം തീയതി പുറത്തിറങ്ങിയ പത്രങ്ങളിലെല്ലാം നടിയുടെ പേര് വച്ചാണ് വാര്‍ത്തകള്‍ വന്നത്. അതിനാല്‍ എല്ലാവര്‍ക്കും തട്ടികൊണ്ട് പോയി ആക്രമിക്കപ്പെട്ട നടി ആരാണെന്ന് മനസിലായി.
ആക്രമണത്തിന് ഇരയായ നടിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുക എന്ന അടിസ്ഥാന കാര്യം തുടക്കത്തില്‍ ആരും ഈ സംഭവത്തില്‍ ശ്രദ്ധിച്ചില്ല. മാധ്യമപ്രവര്ത്തകര് മാത്രമല്ല, നടിയുടെ സഹപ്രവര്ത്തകരും ഇക്കാര്യം ശ്രദ്ധിച്ചില്ല. സോഷ്യല് മീഡിയയിലും പുറത്തും നടന്ന പ്രതിഷേധങ്ങളില് പലരും നടിയുടെ എന്ന പേര് എടുത്തുപറഞ്ഞു. സോഷ്യല് മീഡിയ സൈറ്റായ ഫേസ്ബുക്കില് പ്രതികരിച്ച പൃഥ്വിരാജ് മുതല്‍ കൂട്ടായ്മയില് സംസാരിച്ച മമ്മൂട്ടി വരെയുള്ളവര് അതാവര്‍ത്തിച്ചു. ആക്രമിക്കപ്പെട്ട പെണ്കുട്ടിയുടെ പേര് രഹസ്യമാക്കി വെക്കാന് ആരും തുനിഞ്ഞില്ല. സോഷ്യല് മീഡിയയില് പലരും നടിയുടെ ചിത്രം പ്രൊഫൈല് പിക്ചറാക്കിയാണ് ഐക്യദാര്ഢ്യം പ്രകടിപ്പിച്ചത്.
എന്നാല്‍ ഇതിനെതിരെ പലരും രംഗത്ത് വന്നു നടി ഇരയായതിനാല്‍ തന്നെ പേര് പരാമര്‍ശിക്കരുത് എന്നും അത് ശിക്ഷ കിട്ടാവുന്ന വകുപ്പാണെന്നും പലരും വാദിച്ചു. ഇതൊടെ മാധ്യമങ്ങളും മറ്റുള്ളവരും നടി എന്ന് മാത്രം അഭിസംബോധന ചെയ്യുകയാണ് ചെയ്തത്. ഇപ്പോള്‍ വിവാഹിതയായി സന്തുഷ്ട ജീവിതം നയിക്കുകയാണ് നടി. ഒരിടത്തിത്തും ബോധപൂര്‍വ്വം നടിയുടെ പേര് പരാമര്‍ശിക്കാത്ത സാഹചര്യത്തില്‍ നടിയുടെ വിക്കീപിടിയയില്‍ തട്ടികൊണ്ട് പോയ സംഭവം പരാമര്‍ശിച്ചിരിക്കുന്നത് ഇപ്പോള്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരിക്കയാണ്. ഇത് മനപ്പൂര്‍വ്വം നടിയെ വീണ്ടും കരിവാരിതേയ്ക്കാനുള്ള ശ്രമമായിട്ടാണ് ആരാധകര്‍ വ്യാഖ്യാനിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ഇപ്പോഴും പ്രതിസ്ഥാനത്ത് ദിലീപ് തന്നെയാണ്. കുറ്റാരോപിതനായ ദിലീപിനെതിരെ സിനിമയ്ക്ക് അകത്തും പുറത്തും അനേകം പേര്ഡ രംഗത്തെത്തി. കുറ്റാരോപിതന്‍ മാത്രമാണ് എന്ന് ചിലര്‍ വാദിക്കുമ്പോള്‍ അതല്ല തെളിവുകള്‍ ദിലീപിനെതിരെയുണ്ടെന്ന് പറഞ്ഞ് ചിലര്‍ ദിലീപിനെ പ്രതിയായും കണക്കാക്കുന്നുണ്ട്.
ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യരാണ് തട്ടികൊണ്ട് പോകലില്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞു എന്നതും കേസില്‍ പിന്നീട് നിര്‍ണായകമായി മാറി. എന്താലായാലും വിക്കിപീഡിയയില്‍ നടിയെ മനപ്പൂര്‍വ്വം ആക്ഷേപിക്കാനായി കുടില ബുദ്ധിയായ ആരോ ആണ് തട്ടിക്കൊണ്ട് പോയി ആക്രമിക്കപ്പെട്ട സംഭവം എഴുതിച്ചേര്‍ത്തതെന്നാണ് ആരോപണം. വളരെ വിശദമായിട്ടാണ് തട്ടികൊണ്ട് പോയ സംഭവം വിക്കീപീഡിയയിയല്‍ എഴുതിചേര്‍ത്തിരിക്കുന്നത്. തട്ടികൊണ്ട് പോകലും ലൈംഗിക ആക്രമണവും എന്ന തലക്കെട്ടിനടിയിലാണ് നടിയുടെ വിക്കിപീഡിയയില്‍ സംഭവം വിശദീകരിച്ചിരിക്കുന്നത്. തൃശൂര്‍ നിന്നും കൊച്ചിയിലേക്ക് വരും വഴി അത്താണിയില്‍ വച്ചാണ് സംഭവം നടന്നതെന്നും കാറില്‍ ആക്രമിച്ച് കയറിയ സംഘം രണ്ടരമണിക്കൂര്‍ നടിയുമായി കാറില്‍ ചുറ്റിയെന്നും അതിനിടയില്‍ നടിക്കുനേരെ ലൈംഗികാക്രമണം ഉണ്ടായെന്നും വിവരണത്തിലുണ്ട്
. നടിയുടെ ചിത്രങ്ങളും അപകീര്‍ത്തികരമായ വീഡിയോയും പകര്‍ത്തിയ സംഘം നടിയെ കാക്കനാട് ഇറക്കിവിട്ട ശേഷം കടന്നുവെന്നും തുടര്‍ന്ന് നടി പരാതി കൊടുത്തുവെന്നും കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പറയുന്നു. എന്നാല്‍ ഈ വിവരണത്തില്‍ ഒരിടത്തും പള്‍സര്‍ സുനിയുടെയോ ദിലീപിന്റെയോ പേര് പരാമര്‍ശിക്കാത്തതിനാല്‍ ദിലീപ് ഫാന്‍സുകാര്‍ ആരെങ്കിലും ഇത്തരത്തില്‍ ചെയ്തതാണോ എന്നും സംശയം ഉയരുന്നു. വിക്കിപീഡിയയില്‍ അറിയാവുന്ന ആര്‍ക്ക് വേണമെങ്കിലും വിവരങ്ങള്‍ എഴുതാനോ തെറ്റ് തിരുത്താനോ സാധിക്കും. അവസാനമായി നടിയുടെ വിക്കീപീഡിയ എഡിറ്റഅ ചെയ്തിരിക്കുന്നത് 2018 ഡിസംബര്‍ 26നാണ്.