നടന്‍ അംബരീഷിന്റേയും നടി സുമലതയുടേയും മകന്‍ അഭിഷേക് അംബരീഷ് വിവാഹിതനായി;വധു മോഡലും ഫാഷന്‍ ഡിസൈനറുമായ അവിവ ബിദപ്പ; ആശംസകള്‍ നേരാനെത്തി രാഷ്ട്രീയ -സിനിമാ രംഗത്തെ പ്രമുഖര്‍

Malayalilife
topbanner
നടന്‍ അംബരീഷിന്റേയും നടി സുമലതയുടേയും മകന്‍ അഭിഷേക് അംബരീഷ് വിവാഹിതനായി;വധു മോഡലും ഫാഷന്‍ ഡിസൈനറുമായ അവിവ ബിദപ്പ; ആശംസകള്‍ നേരാനെത്തി രാഷ്ട്രീയ -സിനിമാ രംഗത്തെ പ്രമുഖര്‍

ന്തരിച്ച കന്നഡ നടന്‍ അംബരീഷിന്റേയും നടിയും മാണ്ഡ്യ എംപിയുമായ സുമലതയുടേയും മകന്‍ അഭിഷേക് അംബരീഷ് വിവാഹിതനായി.നടനായ അഭിഷേകിന്റെ വധു മോഡലും ഫാഷന്‍ ഡിസൈനറുമായ അവിവ ബിഡപയാണ്.

രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. അംബരീഷിന്റെ അടുത്ത സുഹൃത്തായ രജനീകാന്ത് അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തു.പത്‌നി ലതയോടൊപ്പമായിരുന്നു രജനികാന്ത് എത്തിയത്. രജനികാന്ത് നവദമ്പതികളെ ആശിര്‍വദിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

സൂപ്പര്‍ താരം യഷ്, മോഹന്‍ ബാബു, മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ, സുഹാസിനി മണിരത്‌നം തുടങ്ങിയ പ്രമുഖരും വിവാഹത്തിനെത്തി.എണ്‍പതുകളിലെ സൂപ്പര്‍ നായികയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സൂപ്പര്‍ താരങ്ങളും എത്തിയിരുന്നു. മേനക, സ്വപ്ന, അരുണ, സുഹാസിനി, രാധിക, ലിസി, നദിയ മൊയ്തു, മീന തുടങ്ങിയ നടിമാരും പങ്കെടുത്തു

മാതാപിതാക്കളുടെ വഴിയേ അഭിഷേകും സിനിമയില്‍ സാന്നിധ്യമറിയിച്ചിരുന്നു. അമര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെത്തിയത്. വധു അവിവ അറിയപ്പെടുന്ന മോഡലും ഫാഷന്‍ ഡിസൈനറുമാണ് അവിവ.

Read more topics: # സുമലത
Senior Actress MP Sumalatha Son Marriage Held

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES