Latest News

ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും; 'സീസോ' ട്രെയിലറും ലിറിക്കല്‍ വീഡിയോയും പുറത്ത്

Malayalilife
 ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും; 'സീസോ' ട്രെയിലറും ലിറിക്കല്‍ വീഡിയോയും പുറത്ത്

കര്‍ണന്‍, മഹാരാജ, കങ്കുവ, ബ്രദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും പ്രിയ താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'സീസോ'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തീര്‍ത്തും ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം വിഡിയല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ കെ.സെന്തില്‍ വേലന്‍ നിര്‍മ്മിച്ച് ഗുണ സുബ്രഹ്മണ്യമാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

നട്ടി നടരാജിനൊപ്പം യുവതാരം നിഷാന്ത് റൂസ്സോയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. പതിനി കുമാര്‍ ആണ് ചിത്രത്തിലെ നായിക. ജനുവരി 03ന്  തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് സന്‍ഹാ സ്റ്റുഡിയോസ് ആണ്.

ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി. ഗുണസുബ്രഹ്മണ്യത്തിന്റെ വരികള്‍ക്ക് എസ്. ചരന്‍ കുമാര്‍ സംഗീതം നല്‍കിയിരിക്കുന്നു. ദിവാകര്‍ ആണ് 'നാനേ സിവന്‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ നട്ടി നടരാജ്, നിഷാന്ത് റൂസ്സോ, പതിനി കുമാര്‍ എന്നിവരെ കൂടാതെ സംവിധായകന്‍ നിഴൈല്ഗള്‍ രവി, ജീവ രവി, ആദേശ് ബാല, സെന്തില്‍ വേലന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. എസ്. ചരന്‍ കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതം. എഡിറ്റര്‍: വില്‍സി ജെ ശശി, ഡി.ഓ.പി: മണിവണ്ണന്‍ & പെരുമാള്‍, കോ.ഡയറക്ടര്‍: എസ്. ആര്‍ ആനന്ദകുമാര്‍, ആര്‍ട്ട്: സോളൈ അന്‍പ്, മേക്കപ്പ്: രാമ ചരണ്‍, കോസ്‌റ്യൂംസ്: വി. മുത്തു, കോറിയോഗ്രാഫി: ഹാപ്പിസണ്‍ ജയരാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ടീ.രാജന്‍, സ്റ്റില്‍സ്: മണികണ്ഠന്‍,പി.ആര്‍.ഓ: ജെ.കാര്‍ത്തിക് (തമിഴ്), പി.ശിവപ്രസാദ് (കേരള) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # സീസോ
Seesaw Trailer Natty Natraj Nishanth Russo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES