Latest News

അരിസ്റ്റോ സുരേഷ് നായകനായ 'മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ; സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Malayalilife
 അരിസ്റ്റോ സുരേഷ് നായകനായ 'മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ; സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

യലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ എന്ന സിനിമയുടെ സെക്കന്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രിയ താരം സ്വരാജ് വെഞ്ഞാറമൂടിന്റെ പേജിലൂടെ ആണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. പോസ്റ്റുപൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു. 

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായിട്ടാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷ് ആദ്യമായി നായകന്‍ ആകുന്ന ചിത്രമാണിത്.അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിര്‍മ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഉടന്‍ തന്നെ തിയേറ്ററില്‍ എത്തും.

സംവിധായകന്‍ കൂടിയായ ജോബി വയലുങ്കലിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേര്‍ന്നാണ്.ഛായാഗ്രഹണം: എ കെ ശ്രീകുമാര്‍, എഡിറ്റിംഗ്: ബിനോയ് ടി വര്‍ഗീസ്, റെജിന്‍ കെ ആര്‍, കലാസംവിധാനം: ഗാഗുല്‍ ഗോപാല്‍, മ്യൂസിക്: ജസീര്‍, അസി0 സലിം, വി.ബി രാജേഷ്, ഗാന രചന: ജോബി വയലുങ്കല്‍, സ്മിത സ്റ്റാന്‍ലി, സ്റ്റണ്ട്: ജാക്കി ജോണ്‍സണ്‍, മേക്കപ്പ്: അനീഷ് പാലോട്, രതീഷ് നാറുവമൂട്, ബി.ജി.എം: വി ജി റുഡോള്‍ഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടര്‍: മധു പി നായര്‍, ജോഷി ജോണ്‍സണ്‍, കോസ്റ്റ്യൂം: ബിന്ദു അഭിലാഷ്, സ്റ്റില്‍സ്: റോഷന്‍ സര്‍ഗ്ഗം, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Second look poster from Aristo Suresh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES