ചില ചാനലുകാര്‍ ഇപ്പോഴും വേദനിക്കുന്ന കോടീശ്വരന്മാരുടെ വിശേഷങ്ങളാണ് പറയുന്നത്; കുറിപ്പ് പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്

Malayalilife
ചില ചാനലുകാര്‍ ഇപ്പോഴും വേദനിക്കുന്ന കോടീശ്വരന്മാരുടെ വിശേഷങ്ങളാണ് പറയുന്നത്; കുറിപ്പ് പങ്കുവച്ച്  സന്തോഷ് പണ്ഡിറ്റ്

സിനിമ മേഖലയിലും സാമൂഹിക സേവനരംഗത്തും എല്ലാം തന്നെ സജീവമായ താരമാണ്  സന്തോഷ് പണ്ഡിറ്റ്. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി  താരം എപ്പോഴും എത്താറുണ്ട്.  നിരവധി പേരായിരുന്നു സന്തോഷിനെ വിമർശിച്ചതും തള്ളിപറഞ്ഞുമെല്ലാം തന്നെ എത്തിയിരുന്നെങ്കിലും പിന്നാലെ അവരെല്ലാം സന്തോഷിന്റെ  ആരാധകരായി മാറുകയും ചെയ്തിരുന്നു.  ഇത്തം പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സിനിമകള്‍ക്ക് ലഭിക്കാറുളള കളക്ഷനില്‍ ചെറിയൊരു ശതമാനം നടന്‍ നീക്കിവെക്കാറുണ്ട്.

അതേസമയം സന്തോഷ് പണ്ഡിറ്റിന്റെതായി സമൂഹമാധ്യമങ്ങളിൽ  വന്ന  ഒരു പുതിയ ഫേസ്ബുക്ക് പോസ്റ്റാണ്  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കൊറോണാ കാരണം എന്ടെ ഷൂട്ടിങ്ങ് മുടങ്ങിയപ്പോള് ആ സമയം പരമാവധി കുഞ്ഞു ചാരിറ്റിക്കായ് ഞാ൯ സമയം മാറ്റി വെച്ചു. ജൂൺ ഒന്ന്  മുതൽ തുടങ്ങിയ എന്ടെ പര്യടനം തുടരുകയാണ്.

വയനാട് ജില്ലയിൽ  ഓൺലൈൻ  പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി ഇനിയും കുറേ TV കള് കൂടി നല്കുന്നുണ്ട്. കൂടെ നി൪ധനരായ വീട്ടമ്മമാ൪ക്ക് പശു, ആട് , കോഴി, തയ്യില് മെഷീ൯, വാഴ കന്ന്, തയ്ക്കുവാനുള്ള വസ്ത്രങ്ങളും നല്കി വരുന്നു.

ഇതിനിടയിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും, അട്ടപ്പാടി കോളനികളിലും, താനൂ൪, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും ചെറിയ സഹായങ്ങൾ  ചെയ്യുവാനായി എന്റെ  വയനാട് ജില്ലാ പര്യടനം തുടരുന്നു.

ഈയ്യിടെ ചില “വേദനിക്കുന്ന കോടീശ്വരന്മാ൪” തങ്ങൾ  സാമ്പത്തികമായി  ബുദ്ധിമുട്ടുന്നേ എന്നും പറഞ്ഞ് നിരവധി ഫേസ്ബുക്ക് പോസ്റ്റ്  ഇടുന്നത് ശ്രദ്ധയിൽ  പെട്ടു. ഈ കോടീശ്വരന്മാരുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണെങ്കില് പിന്നെ ഇവിടുത്തെ സാധാരണക്കാരുടേയും , പാവപ്പെട്ടവരുടേയും അവസ്ഥ എത്രമാത്രം പരിതാപകരവും, ദയനീയവും ആണെന്ന് ഊഹിക്കാമല്ലോ…

കൊറാണ വന്നതോടെ ബസ്സ് ഗതാഗതം ഭൂരിഭാഗവും നിന്നു പോയതും, ഓടുന്ന ബസ്സില് തന്നെ കൊറോണാ പേടി കാരണം ആള് കയറാതെ വന്നതോടെ പൊതു ഗതാഗതവും, നിരവധി ബിസ്സിനസ്സ് സംരംഭങ്ങളും തക൪ന്നു. കൂടെ നിരവധി വ്യാപാര സ്ഥാപനങ്ങളും തക൪ന്നു.

ബാങ്ക് വായ്പ എടുത്തും, പലരില് നിന്നും കടം എടുത്തും പുതിയ ഷോപ്പ് തുടങ്ങിയ പലരും കടം കയറി നെട്ടോട്ടം ഓടുകയാണ്. കൂലി പണിക്കാരും, ഓട്ടോ ഡ്രൈവ൪മാരും, ഷോപ്പില് സഹായികളായ് പോയ തൊഴിലാളികളും, മറ്റു ദിവസ വേതനത്തില് ജീവിക്കുന്നവരും എല്ലാം വളരെ കഷ്ടപ്പാടിലും, പട്ടിണിയിലും ആണ്.

പലരും അഭിമാനം പോകുമോ എന്ന് ഭയന്നും, മറ്റുള്ളവരോട് സ്വന്തം വീട്ടിലെ ദാരിദ്രം പറയേണ്ട എന്നു കരുതിയും വേദന കടിച്ചു പിടിക്കുകയാണ്. സ്‌കൂൾ , കോളേജ് വിദ്ധ്യാ൪ത്ഥികളും ശരിയായ രീതിയില് വിദ്യാഭ്യാസം ലഭിക്കാത്തത് കാരണവും, ഓൺലൈൻ  വിദ്യാഭ്യാസത്തിന് TV ഇല്ലാത്തത് കാരണവും , മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാലും കഷ്ടപ്പെടുകയാണ്.

പക്ഷേ ഇന്ന് കേരളത്തിലെ ചില ചാനലുകാ൪ ഇപ്പോഴും “വേദനിക്കുന്ന കോടീശ്വരന്മാരുടെ” വിശേഷങ്ങളാണ് അറിയിക്കുന്നത്. പാവപ്പെട്ടവനെ ആ൪ക്കും വേണ്ടാ. നല്ല കാലത്ത് അവരുടെ പണവും, സമയവും, ലൈക്കും, ഷെയറും എല്ലാ പണക്കാ൪ക്കും വേണം.. നടക്കട്ടെ..

(വാല് കഷ്ണം..” ജയിച്ചവനു മാത്രമേ ചരിത്രമുള്ളൂ . തോറ്റവൻെറ സ്ഥാനം ചവറ്റുകുട്ടയിലാണ്. ” പാവപ്പെട്ടവരേ, തോറ്റതു മതി. ജാതി, മത, രാഷ്ട്രീയം മറന്ന് ഇനിയെങ്കിലും സംഘടിക്കാൻ പഠിക്കുക. മദ്യപാന, പുകവലി ശീലമുള്ളവ൪ അത് അവസാനിപ്പിക്കുക. ശ്രമിച്ചാല് നമുക്കും ചരിത്രമെഴുതാം !)
 

Read more topics: # Santhosh pandit,# facebook post,# charity
Santhosh pandit new facebook post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES