അപകടം നടന്ന് ഒരുമാസമായിട്ടും ഇതുവരെയും ബോധം വീഴാതെ നകുല്‍ അത്യാസന്ന നിലയില്‍തന്നെ! കൂട്ടുകാരന് വേണ്ട സഹായമഭ്യര്‍ഥിച്ച് അഹാനയും സംഘവും!

Malayalilife
 അപകടം നടന്ന് ഒരുമാസമായിട്ടും ഇതുവരെയും ബോധം വീഴാതെ നകുല്‍ അത്യാസന്ന നിലയില്‍തന്നെ!  കൂട്ടുകാരന് വേണ്ട സഹായമഭ്യര്‍ഥിച്ച് അഹാനയും സംഘവും!


ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നര്‍ത്തകനാണ് നകുല്‍ തമ്പി. ചില ചിത്രങ്ങളിലൂടെയും ശ്രദ്ധയകഥാപാത്രത്തെ നകുല്‍ അവതരിപ്പിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് നകുലിന് തമിഴ്‌നാട്ടില്‍ വച്ച് വാഹനാപകടം ഉണ്ടായത്. ഇപ്പോള്‍ പരിക്കേറ്റ് ചികിത്സയിലാണ് നകുല്‍. താരത്തിന്റെ നില അതീവ ഗുരുതരമാണെന്നും അടിയന്തിരമായി സാമ്പത്തീക സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് നടി അഹാന കൃഷ്ണ അടക്കമുളള സുഹൃത്തുക്കള്‍ രംഗത്തെത്തിയിരിക്കയാണ്.

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ നകുല്‍ തമ്പി ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്നാണ് വിവരം. താരത്തിന്റെ ചികിത്സയ്ക്ക് വേണ്ടി അടിയന്തിരമായി സാമ്പത്തിക സഹായമെത്തിച്ചു നല്‍കണമെന്നും അഭ്യര്‍ഥിച്ച് നടി അഹാന കൃഷ്ണയും മറ്റു സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കയാണ്. സാനിയ ഇയ്യപ്പനും പതിനെട്ടാം പടി എന്ന ചിത്രത്തില്‍ നകുലിനൊപ്പം അഭിനയിച്ച അശ്വിന്‍ മേനോനും ഇത്തരത്തില്‍ സഹായഭ്യര്‍ഥനയുമായി ഫെയ്‌സ്ബുക്കിലൂടെ രംഗത്തു വന്നിട്ടുണ്ട്.അപകടത്തെത്തുടര്‍ന്ന് ഓരു മാസത്തോളമായി ഐസിയുവില്‍ തുടരുന്ന നകുല്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ബോധം വന്നിട്ടില്ല. ആശുപത്രിച്ചെലവുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ നകുലിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യമായ സാഹചര്യമാണ്. അതിനായി പ്രത്യേക ധനസമാഹരണഫണ്ട് രൂപീകരിച്ചിരിക്കുകയാണ് നകുലിന്റെ സുഹൃത്തുക്കള്‍. 12 ലക്ഷം രൂപ കൂടി ഇനി ആവശ്യമായുണ്ട്. പണം സമാഹരിക്കാന്‍ സാധിച്ചാല്‍ നകുലിനെ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനാകുമെന്നും സുഹൃത്തുക്കള്‍ പറയുന്നു.

കഴിഞ്ഞ ജനുവരി അഞ്ചിനാണ് നടനും ഡാന്‍സറുമായ നകുല്‍ അപകടത്തില്‍പ്പെട്ടത്. കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. നകുലിനൊപ്പം ചാവടിമുക്ക് സ്വദേശി ആര്‍.കെ.ആദിത്യ(24) എന്നയാള്‍ക്കും തലയില്‍ പരിക്കേറ്റിരുന്നു.തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ഇവര്‍ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മൂന്നുപേരും യാത്രചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ നകുലിനെയും ആദിത്യയെയും വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇരുവരും ഇപ്പോള്‍ ഐസിയുവിലാണ്. റിയാലിറ്റി നൃത്തപരിപാടിയിലൂടെയും അഭിനയത്തിലൂടെയും പ്രശസ്തനാണ് നകുല്‍ തമ്പി.

 

Read more topics: # nakul thampi,# accident
nakul thampi accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES