ബോളിവുഡിന്റെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആയി തുടരുന്ന നടനാണ് സൽമാൻ ഖാൻ. ഐശ്വര്യ റായ്, കത്രിന കൈഫ് തുടങ്ങി നിരവധി നായികമാരുടെ കാമുകനായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സൽമാൻ ഖാൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച നടി ജൂഹി ചൗളയായിരുന്നു.
ഒരു ചാറ്റ് ഷോയ്ക്കിടെയാണ് സല്ലു വെളിപ്പെടുത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ജൂഹിയോട് തനിക്കുണ്ടായിരുന്ന ഇഷ്ടം തുറന്നു പറയുന്ന സൽമാന്റെ പണ്ടത്തെ ഒരു ചാറ്റ് ഷോയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സല്ലു ആരാധകരും. ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു ജുഹിയുടേത്. ജുഹിയുടെ അച്ഛനോട് ജുഹിയെ എനിക്ക് തരുമോയെന്ന് ചോദിച്ചെങ്കിലും നോന്നായിരുന്നു മറുപടി. ജുഹിയെ വിവാഹം ചെയ്യാൻ മാത്രം താൻ വളർന്നിരുന്നില്ലെന്ന് സൽമാൻ പറയുന്നു.
പ്രധാന കഥാപാത്രങ്ങളായി ഇരുവരും ഒരു സിനിമയിൽ പോലും ഒന്നിക്കാത്തതിന്റെ കാരണം ജുഹി തന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്നാണെന്ന് സൽമാൻ പറഞ്ഞു. ദീവാനാ മസ്താന എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. 1995ൽ വ്യവസായിയായ ജയ് മെഹ്ത്തയെയാണ് ജുഹി വിവാഹം കഴിച്ചത്.വിവാഹശേഷവും സിനിമയിൽ സജീവമാണ് ജൂഹി.