കസ്തൂരിമാൻ ചിത്രത്തിൽ മീരാ ജാസ്മിന് പിന്നിൽ നിന്ന് നൃത്തം ചെയ്യുന്ന സായ് പല്ലവി; തെന്നിന്ത്യൻ സൂപ്പർ താരമായി മാറിയ നടിയുടെ പഴയ വീഡിയോ വൈറലാക്കി ആരാധകർ

Malayalilife
കസ്തൂരിമാൻ ചിത്രത്തിൽ മീരാ ജാസ്മിന് പിന്നിൽ നിന്ന് നൃത്തം ചെയ്യുന്ന സായ് പല്ലവി; തെന്നിന്ത്യൻ സൂപ്പർ താരമായി മാറിയ നടിയുടെ പഴയ വീഡിയോ വൈറലാക്കി ആരാധകർ

പ്രേമമെന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് സായ് പല്ലവി. അഭിനയം മാത്രമല്ല, നൃത്തം കൂടിയാണ് സായ് പല്ലവിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. പ്രേമത്തിലെ റോക്കാങ്കൂത്ത് മുതൽ, മാരി 2വിലെ റൗഡി ബേബി;യും അതിരനിലെ കളരി ചുവടുകളും അനായാസമായി സായ് പല്ലവി എന്ന നടി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. അഭിനയത്തിനൊപ്പം നൃത്തവും അസാധ്യ മെയ് വഴക്കവും കൊണ്ട് ശ്രദ്ധ നേടിയ നടിയുടെ ഒരു പഴയകാല ചിത്രമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കസ്തൂരിമാൻ എന്ന മലയാള ചിത്രത്തിലെ രംഗമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മീരാ ജാസ്മിനൊപ്പം ചെറിയ രംഗത്തിലും പാട്ടുസീനിലും സായ് പല്ലവി അഭിനയിച്ചിരുന്നു. മീരാ ജാസ്മിൻ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥികളിലൊരാളായി പാട്ടുസീനിലും ചെറിയൊരു രംഗത്തിലും മാത്രം വന്നുപോകുന്ന ആളായണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

മലയാള സിനിമയിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു മീരാ ജാസ്മിൻ, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോഹിത ദാസ് ഒരുക്കിയ കസ്തൂരിമാൻ എന്ന ചിത്രം. പിന്നീട് ഈ ചിത്രം ഇതേ പേരിൽ തമിഴിലും ലോഹിത ദാസ് ഒരുക്കുകയുണ്ടായി.

Saipallavi in Kasthooriman movie as background dancer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES