Latest News

ആസിഫ് ഇനി കുഞ്ഞെൽദോ; അവതാരകനായ മാത്തുകുട്ടിയും സംവിധായക രംഗത്തേക്ക്‌; ക്രിയേറ്റീവ് ഡയറക്ടറായി സുഹൃത്ത് വിനിത് ശ്രീനിവാസനും

Malayalilife
ആസിഫ് ഇനി കുഞ്ഞെൽദോ; അവതാരകനായ മാത്തുകുട്ടിയും സംവിധായക രംഗത്തേക്ക്‌; ക്രിയേറ്റീവ് ഡയറക്ടറായി സുഹൃത്ത് വിനിത് ശ്രീനിവാസനും

വതാരകനും ആർ.ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്നു. മാത്തുക്കുട്ടി തന്നെ രചന നിർവഹിച്ചിരിക്കുന്ന കുഞ്ഞെൽദോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാകുന്നത് ആസിഫ് അലിയാണ്.

ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസൻ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്.ഷാൻ റഹമാനാണ് സംഗീതം. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ.കെ.വർക്കിയും പ്രശോബ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാനാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തത്.

'ഒരു സ്വപ്നം.. അത് പ്രാർത്ഥന പോലെ എല്ലാവർക്കുമുള്ളിലുണ്ടാകും. ഞങ്ങളുടെ സ്വപ്നത്തിന്റെ പേരിതാണ്:- കുഞ്ഞെൽദൊ' പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവെച്ചുകൊണ്ട് മാത്തുക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.

Read more topics: # Rj Mathukutty,# enters as Director
Rj Mathukutty enters as Director

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES