തെലുങ്ക് സിനിമയലെ സൂപ്പര്‍താരമായിരുന്നു എന്‍ടി രാമറാവു എന്ന എന്‍ടിആര്‍. താരത്തിന്റെ 28ാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ്. തെലുങ്ക് സിനിമാ രംഗത്തുനിന്നുള്ള നിരവധി പേരാണ് എന്‍ടിആര്‍ ഗാര്‍ഡന്‍സില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചത്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് എന്‍ടിആറിന്റെ മകനും നടനുമായ നന്ദമൂരി ബാലകൃഷ്ണയുടെ വിഡിയോ ആണ്. എന്‍ടിആര്‍ ഘട്ടില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് കണ്ട് രോഷാകുലനാകുന്ന ബാലയ്യ ആണ് വിഡിയോയില്‍.
അച്ഛന്റെ ചരമവാര്‍ഷികത്തിന്റെ ഭാ?ഗമായി പ്രാര്‍ത്ഥിക്കാനാണ് നന്ദമൂരി ബാലകൃഷ്ണ എത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ എന്‍ടിആറിനൊപ്പം നില്ക്കുന്ന ജൂനിയര്‍ എന്‍ടിആറിന്റെ ഫ്ളക്സ് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എന്‍ടിആറിന്റെ കൊച്ചുമകനാണ് സൂപ്പര്‍താരമായ ജൂനിയര്‍ എന്‍ടിആര്‍. യമധര്‍മന്റെ ലുക്കിലുള്ള എന്‍ടിആറിന്റെ ചിത്രത്തിനൊപ്പമാണ് അതേ ലുക്കിലുള്ള ജൂനിയര്‍ എന്‍ടിആറിന്റെ ചിത്രവും ഒരേ ഫ്ളക്സില്‍ ഉള്‍പ്പെടുത്തിയത്
രാജമൗലി സംവിധാനം ചെയ്ത 'യമ ദൊങ്ക' എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ യമധര്‍മന്റെ വേഷത്തില്‍ ജൂനിയര്‍ എന്‍.ടി.ആര് എത്തുന്നുണ്ട്. യമധര്‍മന്റെ ലുക്കിലുള്ള ജൂനിയര്‍ എന്‍.ടി.ആറിന്റെ ചിത്രത്തിനൊപ്പമാണ് അതേ ലുക്കിലുള്ള എന്‍.ടി.ആറിന്റെ ചിത്രവും ഒരേ ഫ്ളക്സില്‍ ഉള്‍പ്പെടുത്തി ഘാട്ടിന് പുറത്ത് സ്ഥാപിച്ചിരുന്നത്.
ഈ ചിത്രമാണ് ബാലകൃഷ്ണയെ കോപത്തില്‍ ആക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ ബാലകൃഷ്ണ ഈ ഫ്ളക്സ് കാണുകയും ഉടനടി നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെ ടി.ഡി.പി പ്രവര്‍ത്തകര്‍ ഈ ഫ്ളക്സ് മാറ്റുകയും ചെയ്തു.
അതേസമയം, ജൂനിയര്‍ എന്‍ടിആറും ബാലയ്യയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇരു താരങ്ങളുടെയും ആരാധകര്‍ തമ്മിലും ഇടയ്ക്ക് പോരുകള്‍ ഉണ്ടാവാറുണ്ട്.