Latest News

ഭഗത് മാനുവല്‍ നായകനായെത്തുന്ന നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിന്റെ റിലീസ് വൈകുമെന്ന് വിവരം; നാളെ നടക്കാനിരുന്ന റിലീസ് മാറ്റിവച്ചത് ചില സാങ്കേതിക കാരണങ്ങളാല്‍

Malayalilife
ഭഗത് മാനുവല്‍ നായകനായെത്തുന്ന നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിന്റെ റിലീസ് വൈകുമെന്ന് വിവരം; നാളെ നടക്കാനിരുന്ന റിലീസ് മാറ്റിവച്ചത് ചില സാങ്കേതിക കാരണങ്ങളാല്‍

സിഎസ് വിനയന്റെ കഥയിലും സംവിധാനത്തിലും ഒരുങ്ങുന്ന നിങ്ങള്‍ കാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രം റിലീസ് വൈകുമെന്ന് സൂചന. നാളെയാണ് ചിത്രം തീയറ്ററുകളിലെത്താനിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ മലയാള ലൈഫിനോടു വ്യക്തമാക്കി. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി ഒരുക്കുന്ന നിങ്ങള്‍ കാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തില്‍ നായകനാകുന്നത് ഭഗത് മാനുവല്‍ ആണ്. നായികയാവുന്നത് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലൂടെയും ഫല്‍വേഴ്സിലെ ഉപ്പും മുളകിലൂടെയും വീട്ടമ്മമാരുടെ പ്രിയങ്കരിയായി മാറിയ ടിവി താരം ശൈത്യ സന്തോഷാണ്. ശൈത്യ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.റിജോയിസ് ഫിലിംസിന്റെ ബാനറില്‍ ജലേഷ്യസ് ജി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ആദ്യാവസാനം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. രണ്‍ജി പണിക്കര്‍, എം ആര്‍ ഗോപകുമാര്‍,ശിവജി ഗുരുവായൂര്‍,ശശി കലിംഗ,ബാലാജി ശര്‍മ്മ,സാബു തിരുവല്ല,സജിലാല്‍, അനീഷ് ജയറാം, ആതിരമാധവ്,അംബികാ മോഹന്‍, സുനിത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തികച്ചും കുടുംബചിത്രമായിട്ടാണ് നിങ്ങള്‍ കാമറ നിരീക്ഷണത്തില്‍ ഒരുക്കിയിരിക്കുന്നത്. സമാധാനമായി ജീവിച്ചുവരുന്ന ഒരു കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും ഇതിനെ ആ കുടുംബം നേരിടുന്നതുമാണ് ഇതിവൃത്തം.

ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ വിപ്ലവകരമായ വളര്‍ച്ചയിലും, മത്സരങ്ങള്‍ക്കുമിടയില്‍ മാറ്റങ്ങള്‍ക്ക് വിധേയനാകാതെ വെറും മാനുവല്‍ ഫോട്ടോഗ്രാഫറായി മാമലകണ്ടം ഗ്രാമത്തില്‍ ഒതുങ്ങി കൂടിയ ഫോട്ടോഗ്രാഫറാണ് ജോസ്. തന്റെ ക്യാമറയില്‍ ദൃശ്യ വിസ്മയം തീര്‍ക്കുന്ന ജോസിനെ നാട്ടുകാര്‍ നിക്കോണ്‍ ജോസ് എന്നാണ് വിളിക്കുന്നത്. സമാധാന അന്തരീക്ഷത്തില്‍ കുടുംബ ജീവിതം നയിക്കുന്ന ജോസിന്റെ കുടുംബ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച മകള്‍ ആന്‍സിയുടെ തിരോധാനവും, വിജയ് ബാബു എന്ന പോലീസ് ഉദ്യോഗസ്ഥന്റെ സാഹസികമായ കേസ് അന്വേഷണവും സംഘര്‍ഷാ ഭരിതമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. നിക്കോണ്‍ ജോസായി പയ്യന്‍സ് ജയകുമാറാണ് വേഷമിടുന്നത്. ജയകുമാറിന്റെ സ്ഥിരം ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഗൗരവമുളള വേഷമാണ് ഈ ചിത്രത്തിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്. ആന്‍സിയായി എത്തുന്നതും ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയയായ ശൈത്യ സന്തോഷാണ്, സി.ഐ വിജയ ബാബുവായി ഭഗത് മാനുവല്‍ എത്തും. 

ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മനോഹരമായ മെലഡികളാണ് ചിത്രത്തിലുള്ളത്. അരുണ്‍ രാജിന്റെ സംഗീതത്തില്‍ വിജയ് യേശുദാസ്, സുധീപ് കുമാര്‍, അഖില ആനന്ദ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരുന്നത്. മാഫിയ ശശിയാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. സന്തോഷ് ഗോപാല്‍, അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന് തിരക്കഥ ഒരുക്കിയപ്പോള്‍ പ്രവീണ്‍ ചക്രപാണിയാണ് ചിത്രത്തിന് ഛായാഗ്രണം നിര്‍വ്വഹിച്ചത്. ഗാന രചന, സംഭാഷണം എന്നിയ ഒരുക്കിയിരിക്കുന്നത് ജി.വിനുനാഥ് ആണ്.


 

Release of movie Ningal Camera Nireekshanthilanu has been postponed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES