പ്രമുഖ നടിയെ പീഡിപ്പിച്ചു എന്ന കേസില്‍ പ്രമുഖ നിര്‍മാതാവ് വൈശാഖ് രാജനെതിരെ കേസ്. നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വൈശാഖ് രാജനെ കൊച്ചി നോര്‍ത്ത് പൊലീസ് തേടുകയാണ.് നടിയുടെ പരാതിയില്‍ നിര്‍മ്മാതാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വൈശാഖ് രാജന്‍ ഉടന്‍ അറസ്റ്റിലായേക്കും എന്നാണ് പൊലീസ് നല്‍കുന്ന സൂചന. രണ്ടു ദിവസം മുമ്പ് തന്നെ മലയാളി ലൈഫ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരുന്നു.നടിയുടെ പരാതി ഒതുക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുന്നതിനിടയിലാണ് കൊച്ചി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്യുന്നത്.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തന്നെ വൈശാഖ് രാജന്‍ പീഡിപ്പിച്ചെന്നാണ് നടി പരാതി നല്‍കിയിരിക്കുന്നത്. 2017ല്‍ കതൃക്കടവിലെ ഫ്‌ളാറ്റിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നും തന്നെ വൈശാഖ് രാജന്‍ ബലാത്സംഗം ചെയ്തു എന്നാണ് നടി പരാതിയില്‍ പറയുന്നത്. നടി പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതിനാലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുന്നത്. അറസ്റ്റിനു മുന്നോടിയായി നടിയുടെ പരാതിയില്‍ പറഞ്ഞ ചില കാര്യങ്ങളിലുള്ള വാസ്തങ്ങള്‍ ഇപ്പോള്‍ കൊച്ചി പൊലീസ് അന്വേഷിക്കുകയാണ്. അതിലുള്ള സംശയങ്ങള്‍ നീങ്ങിയാല്‍ ലൈംഗിക പീഡന പരാതിയില്‍ വൈശാഖ് രാജന്‍ അറസ്റ്റിലാകും. നടിയുടെ പരാതി ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് നടിയുടെ ലൈംഗിക പരാതിയുടെ വാര്‍ത്ത മലയാളി ലൈഫ് എക്‌സ്‌ക്ലൂസിവായി പുറത്തുവിടുന്നത്. ഇതോടെ ഒതുക്കല്‍ ശ്രമങ്ങള്‍ക്ക് വിരാമം വരുകയായിരുന്നു. വേട്ടക്കാരന് ഒപ്പമല്ല ഇരയ്ക്ക് ഒപ്പം തന്നെ പൊലീസ് നില്‍ക്കണം എന്ന വാദഗതി പൊലീസില്‍ ശക്തമായതോടെ ഈ കേസില്‍ ദ്രുതഗതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഒരു നടി താന്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പരാതി നേരിട്ട് നല്‍കിയിട്ടും എഫ്‌ഐആര്‍ നല്‍കാത്തതില്‍ പൊലീസിന് നേരെ വിമര്‍ശനവും ശക്തമായിരുന്നു. പ്രമുഖ നടന്‍ ദിലീപ് നടീ ആക്രമണക്കേസില്‍ അകത്തായതിനെ തുടര്‍ന്ന് അതേ കുരുക്ക് വീഴുന്ന മലയാള സിനിമയിലെ രണ്ടാമത് പ്രമുഖനാണ് വൈശാഖ് രാജന്‍. ഈ ബലാത്സംഗക്കേസ് ഒതുക്കി തീര്‍ക്കാന്‍ വളരെ ശക്തമായ സമ്മര്‍ദ്ദമാണ് പൊലീസിന് നേര്‍ക്ക് വന്നത്. പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും എന്നുറപ്പായതോടെ മുന്‍പ് ദിലീപ് അനുഭവിച്ച അതേ മാനസിക അവസ്ഥയിലേക്ക് വൈശാഖ് രാജനും കൂടി നീങ്ങുകയാണ്. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ യുവതിയുടെ കയ്യിലുണ്ട്. അത് ശക്തമായ തെളിവാകും. അതേസമയം യുവതി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡഡ് ഭാഗങ്ങള്‍ നിര്‍മ്മാതാവിന്റെ കയ്യിലുണ്ട്. ഈ സംഭാഷണങ്ങള്‍ക്ക് ഒരു ബഌക്ക് മെയില്‍ ചുവയുണ്ട്. അതുകൊണ്ട് തന്നെയാണ് എഫ്‌ഐആര്‍ പൊലീസ് വൈകിപ്പിച്ചത്.
യുവതിയുടെ കയ്യിലുള്ള ദൃശ്യങ്ങള്‍ ലൈംഗിക പീഡനത്തിന് തെളിവാണ്. അതുപ്രകാരം പൊലീസിന് മേല്‍ നടപടികള്‍ സ്വീകരിക്കാം. പക്ഷെ സംഭാഷണ ശകലങ്ങള്‍ ശ്രവിക്കുമ്പോള്‍ ബഌക്ക് മെയില്‍ ചെയ്യാനുള്ള ശ്രമവുമുണ്ട്. ലൈംഗിക പീഡനത്തിന്റെ പേരില്‍ നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തി പണം വസൂലാക്കാനുള്ള ശ്രമം നടി നടത്തിയോ എന്നാണു പൊലീസ് പരിശോധിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാനാണ് തീരുമാനം. കേസ് ഒത്തുതീര്‍പ്പാക്കാമെങ്കിലും നടി പക്ഷെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ഇല്ലാ എന്ന വാശിയിലാണ്. താന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കണം എന്നാണു യുവതിയുടെ വാദം.
പ്രതിസ്ഥാനത്ത് പ്രമുഖ നിര്‍മ്മാതാവ് ആയതിനാല്‍ കേസ് പരിഹരിക്കാന്‍ സിനിമാ രംഗത്തെ ഉന്നതര്‍ ശ്രമിക്കുന്നുണ്ട്. ദിലീപ് കേസ് മുന്നില്‍ ഉള്ളതിനാല്‍ ഇനിയും മലയാള സിനിമയുടെ മുഖം വികൃതമാകരുത് എന്നാണു പ്രമുഖ നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും ആഗ്രഹം. അതിനാല്‍ ഏതുവിധേയനും പ്രശ്‌നം ഒതുക്കി തീര്‍ക്കണം എന്നാണ് നിര്‍മ്മാതാക്കളും നിര്‍മ്മാതാവിന് അടുപ്പമുള്ള സംവിധായകരും നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രശ്‌നം വഷളായാല്‍ തനിക്കും അത് കുരുക്കാകും എന്ന് മനസിലാക്കിയതിനാല്‍ നിര്‍മ്മാതാവും ഇപ്പോള്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. . ഒരാഴ്ച മുന്‍പാണ് പ്രമുഖ നടി പ്രമുഖ നിര്‍മ്മാതാവായ വൈശാഖ് രാജിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് കൊച്ചി നോര്‍ത്ത് സിഐയ്ക്ക് പരാതി നല്‍കുന്നത്. ഒരു പ്രമുഖ നടി ക്വട്ടേഷന്‍ പ്രകാരം ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായ കേസ് ഇപ്പോഴും കോടതിയില്‍ തുടരുമ്പോള്‍ സമാനമായ മറ്റൊരു കേസ് കൂടി ഉത്ഭവിച്ചത് മലയാള സിനിമാ ഉന്നതരെ നടുക്കിയിരുന്നു. അതിനാല്‍ പരാതിയുടെ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ കേസ് ഒതുക്കാന്‍ ഇവര്‍ നിര്‍മ്മാതാവിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പച്ചയായ ലൈംഗിക ആരോപണം ഉന്നയിച്ചാണ് പ്രമുഖ മലയാള നടി പ്രമുഖ നിര്‍മ്മാതാവിനെതിരെ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊലിസ് നീങ്ങുന്നതിനാല്‍ ഈ കേസില്‍ സിനിമാ ലോകത്തിനു ആശങ്കയുണ്ട്. ദിലീപിന് പുറമെ മറ്റൊരു സിനിമാ പ്രമുഖന് കൂടി വിലങ്ങു വീഴുന്നത് പൊതുവെ മോശമായ മലയാള സിനിമയുടെ ഇമേജ് കൂടുതല്‍ മോശമാക്കും എന്നതിലാണ് സിനിമാ ലോകത്ത് ആശങ്കകള്‍ ശക്തമാകുന്നത്.