Latest News

വിവാഹം കഴിഞ്ഞ ദിവസം മുതല്‍ വേദനയും ദുരിതവും സഹിക്കുകയാണ്;ഡി വോഴ്സിന് അപേക്ഷിച്ച് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി നടി രന്യയുടെ ഭര്‍ത്താവ്

Malayalilife
 വിവാഹം കഴിഞ്ഞ ദിവസം മുതല്‍ വേദനയും ദുരിതവും സഹിക്കുകയാണ്;ഡി വോഴ്സിന് അപേക്ഷിച്ച് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി നടി രന്യയുടെ ഭര്‍ത്താവ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ നടി രന്യ റാവുവിന് വ്യക്തി ജീവിതത്തിലും തിരിച്ചടി. നടിയുടെ ഭര്‍ത്താവ് ജതിന്‍ ഹുക്കേരി വിവാഹമോചനത്തിന് കോടതിയില്‍ അപേക്ഷ നല്‍കി. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും അകന്നു കഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് ശേഷമാണ് സ്വര്‍ണക്കടത്ത് കേസില്‍ രന്യ അറസ്റ്റിലാകുന്നത്. തങ്ങളുടെ ദാമ്പത്യം ഏറെ പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നു എന്നാണ് ജതിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ഞങ്ങള്‍ വിവാഹിതരായ ദിവസം മുതല്‍, ഞാന്‍ വേദനയും ദുരിതവും സഹിക്കുകയാണ്. ഒടുവില്‍ വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ തീരുമാനിച്ചു'' എന്നാണ് ജതിന്റെ പ്രതികരണം.

അതേസമയം, 2024 നവംബറിലാണ് രന്യ റാവുവും ജതിന്‍ ഹുക്കേരിയും വിവാഹിതരായത്. ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് ജതിന്‍ കോടതിയില്‍ പറഞ്ഞിരുന്നു. നടി ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിച്ചപ്പോള്‍ ജതിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.

ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഡിസംബറില്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു എന്നായിരുന്നു അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. മാര്‍ച്ച് നാലാം തീയതിയാണ് 12.56 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ രന്യ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായത്.

Read more topics: # രന്യ റാവു
Ranya Raos Husband Files For Divorce

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES