ബോളീവുഡിലെ ഫാഷന്‍ കിങ്ങ് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാകുന്നത്. ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ നഗ്‌നനായി പോസ് ചെയ്തു ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രണ്‍വീര്‍ സിംഗ്.1972-ല്‍ കോസ്മോപൊളിറ്റന്‍ മാസികയ്ക്കായി ബര്‍ട്ട് റെയ്നോള്‍ഡ്സിന്റെ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്റെ ഫോട്ടോഷൂട്ട്.
ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിന് നിരവധി കമന്റുകളാണ് വരുന്നത്. ആരാധകര്‍ രണ്‍വീറിന്റെ ആത്മവിശ്വാസത്തെ പുകഴ്ത്തി. അമ്പരപ്പിക്കുന്ന ഫാഷന്‍ സെന്‍സും മിക്കവരും തിരഞ്ഞെടുക്കാന്‍ മടിക്കുന്നതുമായ വസ്ത്രധാരണം കൊണ്ടും ഏവരെയും ഞെട്ടിക്കുന്ന താരമാണ് രണ്‍വീര്‍ സിംഗ്. താരത്തിന്റെ ഹോട്ട് ലുക്കിനും ആരാധകര്‍ ഏറെയാണ്.
ബോളിവുഡിലെ അവസാനത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന അടിക്കുറിപ്പോടുകൂടിയാണ് മാസിക താരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.റിസ്‌ക് ഏറ്റെടുക്കാന്‍ ഭയമില്ലാത്ത വ്യക്തിയെന്നും വ്യത്യസ്തനെന്നും നിരവധി പേര്‍ താരത്തെ അഭിനന്ദിച്ചു. എന്നാല്‍ മറ്റ് ചിലര്‍ ചിത്രങ്ങള്‍ക്ക് താഴെ രസകരമായ കമന്റുകളാണ് പങ്കുവയ്ക്കുന്നത്.