Latest News

പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയ്ന്റിൽ ഏഴ് ദിവസത്തോളം ഷൂട്ടിങ്ങിനായി ചെലവഴിച്ചിട്ടും ഖുശ്‌ബു പ്രതിഫലമൊന്നും വാങ്ങിയില്ല; ഷൂട്ട് തീർന്ന ദിവസം ബ്ലാങ്ക് ചെക്ക് നൽകിയെങ്കിലും അവർ മടക്കി തിരികെ നൽകി മടങ്ങുകയായിരുന്നു; മനസ് തുറന്ന് രഞ്ജിത്ത്

Malayalilife
പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയ്ന്റിൽ ഏഴ് ദിവസത്തോളം ഷൂട്ടിങ്ങിനായി ചെലവഴിച്ചിട്ടും ഖുശ്‌ബു പ്രതിഫലമൊന്നും വാങ്ങിയില്ല; ഷൂട്ട് തീർന്ന ദിവസം ബ്ലാങ്ക് ചെക്ക് നൽകിയെങ്കിലും അവർ മടക്കി തിരികെ നൽകി മടങ്ങുകയായിരുന്നു; മനസ് തുറന്ന് രഞ്ജിത്ത്

റെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ മമ്മൂട്ടി ചിത്രമാണ് പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്.ചിത്രത്തിലെ ചെറിയ റോളിൽ എത്തിയവർ പോലും വളരെ നല്ല രീതിയിൽ ചിത്രത്തിൽ മനോഹരമാക്കിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് തെന്നിന്ത്യൻ സൂപ്പർതാരം ഖുശ്‌ബുവാണ്. 2010 ൽ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടന്റെ വിശേഷണങ്ങൾ രൺജിത്ത് ഇപ്പോൾ മനസുതുറക്കുകയാണ്.ചിത്രത്തിന്റ അഭിനയത്തിന് ഒരു രൂപ പോലും ഖുശ്‌ബു പ്രതിഫലം വാങ്ങിയില്ലെന്നാണ് രഞ്ജിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.

ഖുശ്‌ബുവും ഞാനും നല്ല സുഹൃത്തുക്കളാണ്. കൈയൊപ്പിൽ നല്ലൊരു വേഷം അവർ ചെയ്തിരുന്നു. പ്രാഞ്ചിയേട്ടനിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോൾ ചെയ്യാൻ തയ്യാറായി ഖുശ്‌ബു വന്നു. ഷൂട്ട് തീർന്ന ദിവസം ലൊക്കേഷനിൽ നിന്ന് നേരെ എയർപോർട്ടിലേക്ക് പോകാനിരിക്കുകയാണ് ഖുശ്‌ബു. ഞാൻ ഒരു ബ്ലാങ്ക് ചെക്ക് അവളുടെ കയ്യിൽ നൽകി പറഞ്ഞു.

തുക ഖുശ്‌ബുവിന് സ്വന്തമായി എഴുതിയെടുക്കാം, അല്ല അതിന് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ എഴുതാം. അവൾ ചെക്ക് ബുക്ക് വാങ്ങിച്ചിട്ട് മടക്കിയിട്ട് എന്റെ കീശയിൽ വച്ചു പറഞ്ഞു. അത് അവിടെ ഇരിക്കട്ടെ എന്ന്. ഏഴ് ദിവസത്തോളം ഷൂട്ടിങ്ങിനായി ചെലവഴിച്ചിട്ടും അവൾ പ്രതിഫലമൊന്നും തന്നെ വാങ്ങിയില്ല.'' രഞ്ജിത്ത് പറയുന്നു.

Ranjith talks about Actress Pranchiyettan movie and Khushboo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES