Latest News

കേക്ക് മുറിച്ച് 37-ാം പിറന്നാള്‍ ആഘോഷിച്ച് രഞ്ജിനി ഹരിദാസ്; സര്‍പ്രൈസ് ഒരുക്കി അര്‍ച്ചന സുശീലന്‍

Malayalilife
topbanner
 കേക്ക് മുറിച്ച് 37-ാം പിറന്നാള്‍ ആഘോഷിച്ച് രഞ്ജിനി ഹരിദാസ്; സര്‍പ്രൈസ് ഒരുക്കി അര്‍ച്ചന സുശീലന്‍
ഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്നു ബിഗ്ബോസ്. പ്രമുഖ താരങ്ങള്‍ പങ്കെടുത്ത ഷോയില്‍ വിജയി ആയത് സാബുമോനായിരുന്നു. ഷോ കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും ബിഗ്ബോസിലെ മത്സരാര്‍ഥികള്‍ ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. ഇടയ്ക്കിടയ്ക്ക് ഇവര്‍ ഒത്തുചേരാറുമുണ്ട്. രഞ്ജിനി ഹരിദാസിന്റെ പിറന്നാളിന് മുന്നോടിയായി ദീപന്‍മുരളി, ദിയ സന, രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍ എന്നിവര്‍ ഒത്തുചേര്‍ന്നിരുന്നു. പിറ്ന്നാളിന് മുന്നോടിയായി അര്‍ച്ചന സുശീലന്‍ തന്റെ വളര്‍ത്തു നായയുടെ ഒരു കുഞ്ഞിനെ രഞ്ജിനിക്ക് സമ്മാനമായി നല്‍കിയിരുന്നു. ഇപ്പോള്‍ രഞ്ജിനിക്ക് സര്‍പ്രൈസായി അര്‍ച്ചന രഞ്ജിനിയുടെ വീട്ടിലെത്തി അലങ്കാരങ്ങളും കേക്കുകളുമൊരുക്കിയതിന്റെ വീഡിയോ രഞ്ജിനി പങ്കുവച്ചത് കണ്ട് അമ്പരന്നിരിക്കയാണ് ആരാധകര്‍. 
 
റിയാലിറ്റി ഷോയിലൂടെ ഉറ്റ സുഹൃത്തുക്കളായവരാണ് സീരിയല്‍ താരം അര്‍ച്ചന സുശീലനും അവതാരക രഞ്ജിനി ഹരിദാസും ദീപനും ദിയസനയും. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ മീറ്റപ്പ് നടത്തിയതിന്റെ ചിത്രങ്ങള്‍ രഞ്ജിനി പങ്കുവച്ചിരുന്നു. അര്‍ച്ചന രഞ്ജിനിക്ക് നല്‍കിയ  സര്‍പ്രൈസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മുറി നിറയെ ബലൂണുകളും അലങ്കരങ്ങളുമൊക്കെ ചെയ്തിട്ടുണ്ട്. വെളളയും നീലയും നിറത്തിലുളള ബലൂണുകളും പൂക്കളും അലങ്കരിക്കാനായി വച്ചിട്ടുണ്ട്. കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച ശേഷം തനിക്ക് ഇത്തരമൊരു സര്‍പ്രൈസ് ജീവിതത്തില്‍ ആരും തന്നിട്ടുണ്ടാകില്ലെന്ന് രഞ്ജിനി പറയുന്നുണ്ട്. എന്നാല്‍ രഞ്ജിനിക്ക് മുപ്പത്തേഴ് വയസ്സായി എന്ന് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. പണ്ടത്തെ അതേ  ചുറുചുറുക്കോടും എനര്‍ജിയോടുമൊക്കെയാണ് ഇപ്പോഴും  രഞ്ജിനിയെ കാണാറുളളത്. അതിനാല്‍ തന്നെ താരത്തിന് പ്രായം ഇത്രയായെന്ന് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല മുപ്പത്തേഴ് വയസ്സായിട്ടും രഞ്ജിനി ഇന്നും എന്താണ് വിവാഹിതയാകാത്തത് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. 
 
പിറന്നാളിന് മുന്‍പായി തന്നെ അര്‍ച്ചന രഞ്ജിനിക്ക് പിറന്നാള്‍ സര്‍പ്രൈസും ഒരുക്കിയിരുന്നു. കിടിലന്‍ സര്‍പ്രൈസായി സുന്ദരനൊരു നായ്ക്കുട്ടിയെയാണ് രഞ്ജിനിയ്ക്ക് സമ്മാനമായി അര്‍ച്ചന നല്‍കിയത്.അര്‍ച്ചനയുടെ വളര്‍ത്തു നായ്ക്കളായ അപ്പുവിന്റെയും ഗുജിബൂവിന്റെയും കുഞ്ഞിനെയാണ് രഞ്ജിനിയ്ക്ക് സമ്മാനിച്ചത്. രണ്ടാമതും എന്റെ പാരന്റിങ് സ്‌കില്‍ പുറത്തെടുക്കാന്‍ സമയമായിരിക്കുന്നുവെന്നാണ് രഞ്ജിനി അന്ന് പറഞ്ഞത്. വളര്‍ത്തുമൃഗങ്ങളെ ഏറെ സ്നേഹിക്കുന്ന രഞ്ജിനിക്ക്. പാറ്റ്ചി എന്ന മറ്റൊരു നായ്കുട്ടി കൂടിയുണ്ട് രഞ്ജിനിക്ക്. 
 
Read more topics: # Ranjini Haridas,# birthday,# celebration
Ranjini Haridas birthday celebration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES