ഷൈന്‍ ടോം വില്ലനായെത്തുന്ന തെലുങ്ക് ചിത്രം രംഗബലിയുടെ ട്രെയിലര്‍ പുറത്തുവിട്ടു. നാനി നായകനായ ദസറയ്ക്കു ശേഷം ഷൈന്‍ ടോം അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. നാഗ ശൗര്യ നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് പവന്‍ ബസമെട്ടിയാണ്. യുക്തി രരേജയാണ് നായിക.
ശരത്കുമാര്‍ ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. സംഗീതം പവന്‍. ഛായാഗ്രഹണം ദിവാകര്‍ മണി. ചിത്രം ജൂലൈ ഏഴിന് തിയറ്ററുകളിലെത്തും.