ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് 40-ാം പിറന്നാള്‍. താരത്തിന് പിറന്നാള്‍ ദിന സമ്മാനമായി പുതിയ സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നടിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. 'റാക്കായി' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. സെന്തില്‍ നല്ലസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ചിത്രം നിര്‍മ്മിക്കുന്നത് ഡ്രംസ്റ്റിക് പ്രൊഡക്ഷന്‍സും മൂവിവേഴ്സ് സ്റ്റുഡിയോസും ചേര്‍ന്നാണ്.നയന്‍താരയുടെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു ആക്ഷന്‍ റോള്‍ ആണ് റാക്കായി. പീരിയഡ് ആക്ഷന്‍ ഡ്രാമ ഴോണറില്‍പെടുന്ന ചിത്രം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം തന്നെയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കുന്നു.
ഗോവിന്ദ് വസന്തയാണ് റാക്കായിയുടെ സംഗീതം ഒരുക്കുന്നത്. ഗൗതം രാജേന്ദ്രന്‍ ഛായാഗ്രഹണവും പ്രവീണ്‍ ആന്റണി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സിനിമയുടെ താരനിരയുടെയും മറ്റ് സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
പ്രീപ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തിലായി പുരോഗമിക്കുകയാണെന്നും പുതിയ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താപ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
പിറന്നാള്‍ ദിനത്തില്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയായ 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയില്‍' ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. നയന്‍താരയുടെ കരിയറും പ്രണയവും വിവാഹവുമെല്ലാം പറയുന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയാണിത്.
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടന്‍ ധനുഷിനെതിരെ നയന്‍താര രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിനുപിന്നാലെ നടിക്ക് വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. ഇതിനുപിന്നാലെ സിനിമാ ലോകത്തുനിന്നടക്കം നിരവധി പേര്‍ നടിയെ പിന്തുണച്ച് രംഗത്തെത്തി.