ബോളിവുഡ് നടിയും ഇപ്പോള്‍ നിക് ജൊനാസിന്റെ ഭാര്യയുമായ നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥും നീലം ഉപാധ്യായയും ഈ അടുത്തിടെയാണ് വിവാഹിതരായത്. ജുഹുവിലെ മഹാരാഷ്ട്ര ആന്റ് ഗോവ മിലിട്ടറി ക്യാമ്പിലെ വേദിയില്‍ വച്ചായിരിന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് മുംബൈയില്‍ വന്നിറങ്ങിയ നടിയെ മാധ്യമങ്ങള്‍ വളഞ്ഞു. അതിനിടെ നടിയോട് ഒരു ആരാധിക സെല്‍ഫിക്കായി ആവശ്യപ്പെട്ട് ഓടിയെത്തിയത്. കുഞ്ഞിനൊപ്പമായതിനാല്‍ സെല്‍ഫി താരം നിഷേധിക്കുകയും ചെയ്തു.
ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കയ്യില്‍ കുഞ്ഞുമായാണ് ബോളിവുഡ് താരം കാറില്‍നിന്ന് പുറത്തിറങ്ങിയത്. ഒരു ബോഡിഗാര്‍ഡും ഒപ്പുമുണ്ടായിരുന്നു. ആ സമയത്ത് ഒരു ആരാധിക സെല്‍ഫിയെടുക്കാനായി നടിയുടെ സമീപത്തെത്തുകയായിരുന്നു. എന്നാല്‍ നടി നിഷേധിച്ചു. താന്‍ മകള്‍ക്കൊപ്പമാണെന്നും ചിത്രമെടുക്കാനാവില്ലെന്നും പ്രിയങ്ക ആരാധികയോട് പറഞ്ഞു.
പിന്നാലെ അവര്‍ മുന്നോട്ടുനീങ്ങി. എന്നാല്‍ നടിയെ ഇഷ്ടപ്പെടുന്നുവെന്ന് ആരാധിക പറഞ്ഞതോടെ പ്രിയങ്ക പുഞ്ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെ രസകരമായ കമെന്റുകളാണ് വിഡിയോയില്‍ നിറയുന്നത്. കിട്ടിയോ ഇല്ല.. ചോദിച്ചു വാങ്ങിച്ചു എന്ന താരത്തിലുള്ള നിരവധി കമെന്റുകള്‍ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നു.