Latest News

വിവാഹ ജീവിതം സുഗമമായി മുന്നോട്ടുപോകാനുളള കാരണം താനും നിക്കും തമ്മിലുള്ള വ്യവസ്ഥ; രണ്ടു മൂന്നു ആഴ്ചകള്‍ക്കപ്പുറം തമ്മില്‍ കാണാതിരിക്കില്ല; ലോകത്തിന്റെ ഏതു കോണിലായാലും  ഇടയ്ക്കിടെ വീഡിയോ കോള്‍ ചെയ്യും; ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന പ്രിയങ്ക വിവാഹ ജീവിതത്തെപ്പറ്റി മനസ് തുറക്കുമ്പോള്‍

Malayalilife
 വിവാഹ ജീവിതം സുഗമമായി മുന്നോട്ടുപോകാനുളള കാരണം താനും നിക്കും തമ്മിലുള്ള വ്യവസ്ഥ;  രണ്ടു മൂന്നു ആഴ്ചകള്‍ക്കപ്പുറം തമ്മില്‍ കാണാതിരിക്കില്ല; ലോകത്തിന്റെ ഏതു കോണിലായാലും  ഇടയ്ക്കിടെ വീഡിയോ കോള്‍ ചെയ്യും; ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന പ്രിയങ്ക വിവാഹ ജീവിതത്തെപ്പറ്റി മനസ് തുറക്കുമ്പോള്‍

ഡിസംബറില്‍  ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ബോളിവുഡിലെയും ഹോളിവുഡിലെയും തിളങ്ങുന്ന താരദമ്പതികളായ നിക്കും പ്രിയങ്കയും. 2018 ഡിസംബര്‍ ആദ്യ വാരത്തിലായിരുന്നു താര വിവാഹം. വിവാഹത്തിനും മുന്‍പും അതിനു ശേഷവും നിരന്തരം വിവാദങ്ങളും ആരോപണങ്ങളും താരങ്ങളെ തേടി എത്തിയിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ വിവാഹ മോചന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അതിനൊന്നും മറുപടി നല്‍കാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല

എന്നാല്‍ ഒരിവര്‍ഷം പിന്നിട്ട വിവാഹ ജീവിതത്തെക്കുറിച്ചും നിക്കുമായുളള വിവാഹം ജീവിതം വിജയിക്കാനുളള കാരണവും പ്രിയങ്ക തന്നെ  വെളിപ്പെടുത്തിയിരിക്കുന്നു.ഇരുവരുടെയും തിരക്കിട്ട ജീവിതത്തിനിടയിലും വിവാഹ ജീവിതം സുഗമമായി മുന്നോട്ടുപോകാനുളള കാരണം താനും നിക്കും തമ്മിലുള്ളൊരു വ്യവസ്ഥയാണെന്നും വിവാഹശേഷവും അത് ഇരുവരും തെറ്റിക്കാത്തതാണെന്നും പ്രിയങ്ക ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രണ്ടു മൂന്നു ആഴ്ചകള്‍ക്കപ്പുറം ഞങ്ങള്‍ തമ്മില്‍ കാണാതിരിക്കില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ഇടയ്ക്കിടെ വീഡിയോ കോള്‍ ചെയ്യും. നിങ്ങളുടെ ജീവിതത്തില്‍ മറ്റൊരാളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. അത് വളരെ പ്രധാനമാണ്. ഞങ്ങള്‍ അത് ചെയ്യുന്നു പ്രിയങ്ക പറഞ്ഞു. 

എന്റെ ആഗ്രഹമെന്താണെന്ന് മനസിലാക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഞങ്ങളുടെ പ്രൊഫഷന്‍ വളരെ വളരെ പ്രധാനപ്പെട്ടതാണ്. വളരെയധികം കഠിനാധ്വാനം ചെയ്തിട്ടാണ് ഞങ്ങള്‍ വിജയിച്ചത്. ഞങ്ങള്‍ ചെയ്യുന്നതെന്താണെന്ന് ഞങ്ങള്‍ക്കറിയാമെന്നും പരസ്പരം പിന്തുണയ്ക്കാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

2017 ലെ മെറ്റ് ഗാല വേദിയിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒന്നിച്ചെത്തിയത്. പിന്നീട് ഇരുവരും ഡേറ്റിങ്ങിലായി. 2018 ഡിസംബര്‍ ഒന്നിന് വിവാഹിതരായി. ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹംതന്നെക്കാള്‍ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകന്‍ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോള്‍ പ്രിയങ്കയ്ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

Priyanka Chopra opens up about his life after marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES