കര്‍ക്കശക്കാരനായ അച്ഛനാണോ എന്ന് സുപ്രിയയോടു ചോദിച്ചാല്‍ മകളെ ലാളിച്ചു വഷളാക്കുന്ന അച്ഛനെന്നാകും മറുപടി; മകള്‍ അല്ലിയെക്കുറിച്ച് നടന്‍ പൃഥ്വിരാജ്‌

Malayalilife
topbanner
 കര്‍ക്കശക്കാരനായ അച്ഛനാണോ എന്ന് സുപ്രിയയോടു ചോദിച്ചാല്‍ മകളെ ലാളിച്ചു വഷളാക്കുന്ന അച്ഛനെന്നാകും മറുപടി; മകള്‍ അല്ലിയെക്കുറിച്ച് നടന്‍ പൃഥ്വിരാജ്‌

പൃഥിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത മേനോന്റെ മുഖം നടന്‍ അധികമൊന്നും ആരാധകരെ കാട്ടിയിട്ടില്ല. മകള്‍ക്ക് പ്രൈവസി ലഭിക്കേണ്ടതിനാല്‍ തന്നെ ചിത്രങ്ങള്‍ താരം പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ വിശേഷങ്ങള്‍ എല്ലാം നടന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അതേസമയം ഇപ്പോള്‍ മകളെ കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ വൈറലാകുകയാണ്.

9 സിനിമയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപ്പിലാണ് തന്നിലെ അച്ഛനെകുറിച്ച് പൃഥിരാജ് വ്യക്തമാക്കിയത്. കര്‍ക്കശക്കാരനായ അച്ഛനാണോ പൃഥ്വിയെന്ന് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം മകളോടുള്ള സമീപനത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചുമൊക്കെ വാചാലനായത്.  കര്‍ക്കശക്കാരനായ അച്ഛനാണോ എന്ന് ചോദിച്ചാല്‍ അല്ലെന്ന് പറയും. സിനിമാതിരക്കുകള്‍ക്കിടയില്‍ മകള്‍ക്കൊപ്പം ചെലവഴിക്കുന്നത് വളരെ കുറച്ച് സമയം മാത്രമാണ്. കര്‍ക്കശനക്കാരനായ അച്ഛനാണോ എന്ന് സുപ്രിയയോട് ചോദിച്ചാല്‍ അറിയില്ല, ലാളിച്ച് വഷളാക്കുന്ന അച്ഛനാണെന്നായിരിക്കും സുപ്രിയയുടെ അഭിപ്രായമെന്നും താരം പറയുന്നു. കുട്ടിക്കാലത്ത് താങ്കള്‍ക്ക് എന്തിനോടെങ്കിലും ഭയമുണ്ടായിരുന്നോയെന്നും മകള്‍ക്ക് അങ്ങനെ വന്നാല്‍ എങ്ങനെ നേരിടുമെന്നും പൃഥിയോട് ചോദിച്ചിരുന്നു. 

കുട്ടികള്‍ക്ക് എന്തെങ്കിലും പേടിയുണ്ടെങ്കില്‍ അതിനെ മനസ്സിലാക്കാന്‍ അവരെ സഹായിക്കുകയെന്നുള്ള കാര്യമാണ് താന്‍ തന്റെ മാതാപിതാക്കളില്‍ നിന്നും പഠിച്ചതെന്നും പൃഥ്വി പറയുന്നു. പേടിക്കേണ്ട കാര്യമുണ്ടോ, എന്ത് കാരണത്താലാണ് ഒരു കാര്യത്തെ പേടിക്കുന്നത്, അങ്ങനെയൊക്കെ ശ്രദ്ധിക്കുകയാണ് വേണ്ടത്. അല്ലാതെ പേടിക്കേണ്ട കാര്യമല്ല അതെന്നല്ല പറയേണ്ടത്. ചെറുപ്പത്തില്‍ തനിക്ക് വെളളം പേടിയായിരുന്നുവെന്നും അച്ഛനാണെങ്കില്‍ നല്ല സ്വിമ്മറും. സ്വിമ്മിങ്ങ് ജന്മനാ കിട്ടേണ്ട കഴിവല്ലെന്നും അത് പഠിച്ചെടുക്കേണ്ടതാണെന്നും പഠിപ്പിച്ചത് അച്ഛനാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ക്കുന്നു. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ നാലുവയസുകാരിയാണ് പൃഥിരാജിന്റെ മകള്‍ അല്ലിക്ക് പ്രായം. പൃഥിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ സുപ്രിയ സമ്മാനിച്ച കേക്കില്‍ അ്ച്ഛന്റെ കാലില്‍ പിടിച്ചുനില്‍ക്കുന്ന പെണ്‍കുഞ്ഞിന്റെ രൂപമാണ് ഉണ്ടായിരുന്നത്. ലൂസിഫര്‍ ലൊക്കേഷനിടയില്‍ അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന മകള്‍ എന്ന അടിക്കുറിപ്പില്‍ സുപ്രിയ തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതില്‍ നിന്നും തന്നെ ആരാധകര്‍ക്ക് അല്ലിക്ക് അച്ഛന്‍ എത്ര പ്രിയപ്പെട്ടനാണെന്ന് മനസിലായിരുന്നു. പൃഥ്വിയുടെയും സുപ്രിയയുടെയും ജീവിതം മുഴുവന്‍ ഇപ്പോള്‍ അലംകൃതയെ കേന്ദ്രീകരിച്ചാണ്. പൃഥിയുടെ ആഗ്രഹം പോലെയൊരു മകളായ അലംകൃതയ്ക്ക് രാജുവിന്റെ ദേഷ്യമുണ്ടെന്ന് സുപ്രിയ പറയുന്നു. ഒരു സാധാരണബാല്യത്തിലൂടെ അലംകൃതയും കടന്നുപോകണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം. അതിനാലാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കാത്തത്. അവള്‍ക്ക് കിട്ടുന്ന ഈ സൗകര്യങ്ങളെല്ലാം ലോകത്ത് വളരെ കുറച്ചുപേര്‍ക്ക് മാത്രം കിട്ടുന്നതാണ് എന്ന ധാരണ അവള്‍ക്കുണ്ടാകണമെന്നും പൃഥ്വി നേരത്തെ പറഞ്ഞിരുന്നു.

Read more topics: # Prithviraj,# Alankritha,# supriya
Prithviraj says about his daughter Alankritha Menon

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES