Latest News

ബന്ധുവിന്റെ പ്രീവെഡ്ഡിങ് ആഘോഷവെളയില്‍ ഭാര്യയ്ക്കൊപ്പം വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സുമായി രാജമൗലി; വൈറലായി വീഡിയോ

Malayalilife
ബന്ധുവിന്റെ പ്രീവെഡ്ഡിങ് ആഘോഷവെളയില്‍ ഭാര്യയ്ക്കൊപ്പം വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സുമായി രാജമൗലി; വൈറലായി വീഡിയോ

ന്ധുവിന്റെ പ്രീവെഡിങ് ആഘോഷവേളയില്‍ ഭാര്യക്കൊപ്പം തകര്‍ത്താടി സംവിധായകന്‍ എസ് എസ് രാജമൗലി.  ഭാര്യ രമയ്ക്കൊപ്പം വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സുമായി രാജമൗലി. ബന്ധുവിന്റെ പ്രീവെഡ്ഡിങ് ആഘോഷവേളയിലാണ് രാജമൗലിയും ഭാര്യയും നൃത്തം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യമീഡിയയില്‍ വൈറലാവുകയാണ്.

'അമ്മ നന്ന ഓ തമിഴ അമ്മായി 'എന്ന ചിത്രത്തിലെ ഹിറ്റ് ട്രാക്കിനൊപ്പമാണ് രാജമൗലിയുടെയും രമയുടെയും ഡാന്‍സ്. വളരെ എനര്‍ജറ്റിക് ആയാണ് ഇരുവരുടെയും പ്രകടനം. ചുരുങ്ങിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. 

രാജമൗലി എന്ന സംവിധായകന്റെ മറ്റൊരു കഴിവ് കൂടി തിരിച്ചറിയാനായി എന്നാണ് ആരാധകര്‍ കുറിക്കുന്നത്. തീരെ പ്രതീക്ഷിക്കാത്ത പ്രകടനമാണിതെന്നും ആരാധകര്‍ കുറിച്ചു.ഇത്രയും ഗംഭീര ഡാന്‍സറാണോ രാജമൗലി എന്നാണ് അമ്പരപ്പോടെ സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

 

rajamouli stole the show dancing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES