ഷൂട്ടിങിനിടെയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ മേക്കിങ് വീഡിയോ; പ്രേമലു ചിത്രീകരണ രസക്കാഴ്ച്ചകള്‍ കാണാം

Malayalilife
topbanner
ഷൂട്ടിങിനിടെയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ മേക്കിങ് വീഡിയോ; പ്രേമലു ചിത്രീകരണ രസക്കാഴ്ച്ചകള്‍ കാണാം

മലയാളത്തിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും ഗംഭീര വിജയം സൃഷ്ടിച്ച ചിത്രമാണ് പ്രേമലു. നസ്ലിന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. പ്രേമലുവിന് രണ്ടാം ഭാഗമായി പ്രേമലു 2 വരുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ പ്രേമലുവിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയെ പോലെ തന്നെ രസകരമായ അനുഭവമാണ് മേക്കിംഗ് വീഡിയോയും പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. നസ്ലിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സിനിമയില്‍ അഭിനയിച്ച രംഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.

ഫെബ്രുവരി ഒന്‍പതിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തിയത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ . ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രേമലുവിന്റെ വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാ?ഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സംവിധായകന്‍ നടത്തിയത്. ഭാ?വന സ്റ്റുഡിയോസിന്റെ ഏഴാമത് നിര്‍മാണസംരംഭമായ പ്രേമലു 2 അടുത്ത വര്‍ഷം റിലീസ് ചെയ്യും.

രണ്ടാം ഭാഗം തമിഴ്, തെലുങ്ക് ഭാഷകളില്‍ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.നസ്‌ലിന്റെ സച്ചിന്‍ എന്ന കഥാപാത്രവും മമിത ബൈജുവിന്റെ റീനുവും തമ്മില്‍ പ്രണയത്തിലാവുകയും സച്ചിന്‍ യു.കെയിലേക്ക് പോവുന്നതോടെയുമാണ് പ്രേമലു അവസാനിക്കുന്നത്. തുടര്‍ന്ന് അവരുടെ ജീവിതം എങ്ങോട്ട് പോകും? അതിനുള്ള രസകരമായ ഉത്തരമായിരിക്കും പ്രേമലു 2.

Read more topics: # പ്രേമലു
Premalu Making Video Naslen

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES