ട്യൂട്ടോറിയല്‍ കോളേജുകളിലെ കിടമത്സരങ്ങളും കുതികാല്‍ വെട്ടുമൊക്കെ തികച്ചും ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്ന പ്രതിഭാ ട്യൂട്ടോറിയല്‍സ് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും ട്രയിലറും പുറത്തിറങ്ങി. അഭിലാഷ് രാഘവന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, അല്‍ത്താഫ് സലിം ,നിര്‍മ്മല്‍ പാലാഴി, സുധീഷ്, ജാഫര്‍ ഇടുക്കി, പാഷാണം ഷാജി,ശിവജി ഗുരുവായൂര്‍, വിജയകൃഷ്ണന്‍ (ഹൃദയം ഫെയിം) അപ്പുണ്ണി ശശി, ജയകൃഷ്ണന്‍, സാജു കൊടിയന്‍, എല്‍ദോ രാജു, പ്രീതി രാജേന്ദ്രന്‍, അഞ്ജനാ അപ്പുക്കുട്ടന്‍, ടീനാ സുനില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.
ഗുഡ് ഡേഫിലിംസിന്റെ ബാനറല്‍ എ.എം ശീലാല്‍ പ്രകാശന്‍ ആണ് നിര്‍മ്മാണം. ഗാനങ്ങള്‍: ഹരിനാരായണന്‍, മനു മഞ്ജിത്ത്, ഹരിതാ ബാബു, സംഗീതം: കൈലാസ് മേനോന്‍, ഛായാഗ്രഹണം: രാഹുല്‍ സി വിമല, എഡിറ്റിംഗ്: റെജിന്‍ കെകെ, കലാസംവിധാനം: മുരളി ബേപ്പൂര്‍. ആഗസ്റ്റ് 30ന് പ്രദര്‍ശനത്തിനെത്തും. പിആര്‍ഒ: വാഴൂര്‍ ജോസ്.