നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസി'ന്റെ മരണമാസ്സ് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പൊറിഞ്ചുവായി ജോജു ജോർജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് ജോസുമാണ് ചിത്രത്തിലെത്തുന്നത്.
മലയാള സിനിമയുടെ എക്കാലത്തേയും മഹാസംവിധായകൻ ജോഷി ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധായക വേഷം വീണ്ടും അണിയുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രമെത്തുന്നത്.ജോജുവാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്.
റെജിമോൻ നിർമ്മിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പള്ളി അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിലാണ് തീയറ്ററുകളിൽ എത്തുന്നത്. അഭിലാഷ് ജി ചന്ദ്രനാണ് ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുക. ജേക്ക് ബിജോയാണ് സംഗീതം. എഡിറ്റിങ് ശ്യാം ശശിധരന്റെ ചുമതലയാണ്.