മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി പുറത്തിറങ്ങിയ പേരന്‍പ് ട്രെന്‍ഡിങ്ങില്‍ മൂന്നാമത്; റിലീസ് ചെയ്തു രണ്ടു ദിവസത്തിനുള്ളില്‍ ട്രെയിലര്‍ കണ്ടത് പത്ത് ലക്ഷം പേര്‍

Malayalilife
മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി പുറത്തിറങ്ങിയ പേരന്‍പ് ട്രെന്‍ഡിങ്ങില്‍ മൂന്നാമത്; റിലീസ് ചെയ്തു രണ്ടു ദിവസത്തിനുള്ളില്‍ ട്രെയിലര്‍ കണ്ടത് പത്ത് ലക്ഷം പേര്‍

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി പുറത്തിറങ്ങിയ പേരന്‍പ് സിനിമയുടെ ട്രെയിലര്‍ വൈറലാകുന്നു. റിലീസ് ചെയ്തു രണ്ടു ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം പേരാണ് ട്രെയിലര്‍ കണ്ടത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ട്രെയിലറിനെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മൂന്നാമതാണ് പേരന്‍പ് ട്രെയിലര്‍. സിനിമ നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയ പേരന്‍പിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വൈകാരിക നിമിഷങ്ങളുമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. അമുദന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ട്രെയിലറില്‍ വിസ്മയിപ്പിക്കുന്നുണ്ട്. സാധനയാണ് ചിത്രത്തില്‍ അമുദന്റെ മകളായി പ്രത്യക്ഷപ്പെടുന്നത്

പി.എല്‍ തേനപ്പന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സമുദ്രക്കനി അഞ്ജലി അമീര്‍ തുടങ്ങിയവരും വേഷമിടുന്നു. സംഗീത സംവീധാനം നിര്‍വഹിക്കുന്നത് യുവന്‍ശങ്കര്‍ രാജയാണ്. ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Peranbu-Official Teaser-youtube-trending

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES