തെലുങ്ക് സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളാണ് നന്ദമൂരി ബാലകൃഷ്ണയും പവന്‍ കല്ല്യാണും. ഇരുവരും ഒന്നിച്ച് ഒരു വേദിയില്‍ എത്തിയതും അതില്‍ പവന്‍ കല്യാണ്‍ നടത്തിയ വെളിപ്പെടുത്തലുകളുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അണ്‍സ്റ്റോപ്പബില്‍ വിത്ത് എന്‍ബികെ എന്ന പരിപാടിയിലാണ് താര പദവികളില്ലാത്ത ഒരു കാലമുണ്ടായിരുന്നുവെന്നും ആക്കാലത്ത് താന്‍ ആത്മഹത്യ പോലും ചെയ്യാന്‍ ശ്രമിച്ചട്ടുണ്ടെന്ന് നടന്‍ പവന്‍ കല്ല്യാണ്‍ വെളിപ്പെടുത്തിയത്.
സഹോദരനും നടനുമായ ചിരഞ്ജിവിയാണ് തന്നെ ഇതില്‍ നിന്നെല്ലാം മാറ്റിയതെന്നും താരം പറഞ്ഞു. വിഷദ രോഗത്തിലൂടെ കടന്നുപോയ ദിവസങ്ങളെ കുറിച്ച് താരം വ്യക്തമാക്കിയത്
എനിക്ക് ആസ്ത്മയുണ്ടായിരുന്നു, തുടര്‍ച്ചയായ ആശുപത്രിവാസം കൊണ്ട് ഞാന്‍ ഒറ്റപ്പെട്ടു. 17ാം വയസ്സില്‍ പരീക്ഷകളുടെ സമ്മര്‍ദ്ദം എന്റെ വിഷാദം കൂട്ടി. മൂത്ത സഹോദരന്‍ ചിരഞ്ജീവി വീട്ടിലില്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. മറ്റൊരു സഹോദരനായ നാഗബാബുവും അദ്ദേഹത്തിന്റെ ഭാര്യ സുരേഖയും തക്ക സമയത്ത് കണ്ടതിനാലാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത്', പവന്‍ കല്യാണ്‍ ആ കാലത്തെ കുറിച്ച് പരഞ്ഞത്.
തന്റെ സഹോദരനായ ചിരഞ്ജീവി തനിക്ക് വേണ്ടി ജീവിച്ചു കാണിക്കണമെന്ന് പറഞ്ഞു. ആ ദിവസം മുതല്‍ സ്വയം പഠിപ്പിക്കുകയും , പുസ്തകങ്ങള്‍ വായിക്കുകയും ആയോധന കലകള്‍ അഭ്യസിക്കുകയും ചെയ്തുവെന്നും പവന്‍ പറഞ്ഞു.പവന്‍ കല്ല്യാണിന്റെ ചിത്രം 'ഹരിഹര വീര മല്ലു' ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ബിഗ് ബഡ്ജറ്റ് ചിത്രം മാര്‍ച്ച് 30 നായിരിക്കും റിലീസ് ചെയ്യുക.
പവര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന പവന്‍ കല്ല്യാണ്‍ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരനാണ്. മാത്രവുമല്ല ജന സേന പാര്‍ട്ടി എന്ന സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ തെലുങ്കിലെ പ്രധാനപ്പെട്ട മറ്റൊരു താരമായ ബാലകൃഷ്ണയുടെ ടോക്ക് ഷോയില്‍ പവന്‍ എത്തുന്നത് വലിയ വാര്‍ത്തായിരുന്നു.