Latest News

റഷ്യന്‍ സ്വദേശിനിയായ മൂന്നാം ഭാര്യയുമായുള്ള ജീവിതവും പരാജയത്തിലേക്ക്; പവന്‍ കല്യാണ്‍ വീണ്ടും വിവാഹ മോചനത്തിലേക്കെന്ന് സൂചന

Malayalilife
റഷ്യന്‍ സ്വദേശിനിയായ മൂന്നാം ഭാര്യയുമായുള്ള ജീവിതവും പരാജയത്തിലേക്ക്; പവന്‍ കല്യാണ്‍ വീണ്ടും വിവാഹ മോചനത്തിലേക്കെന്ന് സൂചന

തെലുങ്കു നടനും ജന സേനാ പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണിന്റെ മൂന്നാം വിവാഹവും പരാജയമായിയെന്ന് റിപ്പോര്‍ട്ടുകള്‍. പവന്‍ കല്യാണും ഭാര്യ അന്ന ലെസ്നേവയും തമ്മില്‍ വിവാഹമോചിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മക്കളോടൊപ്പം അന്ന വിദേശത്തേയ്ക്ക് താമസം മാറിയെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്.

പവനൊപ്പം പൊതു ചടങ്ങുകളില്‍ അന്ന സജീവ സാന്നിദ്ധ്യമായിരുന്നു. അടുത്ത ബന്ധുവായ നടന്‍ വരുണ്‍ തേജിന്റെ വിവാഹ നിശ്ചയത്തിലും രാംചരണിന്റെ കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങിലും അന്ന എത്തിയിരുന്നില്ല. 1997ല്‍ നന്ദിനിയുമായി ആയിരുന്നു പവന്‍ കല്യാണിന്റെ ആദ്യ വിവാഹം. പിന്നീട് നടി രേണു ദേശായിയെ വിവാഹം ചെയ്തു. രേണുവുമായുള്ള ബന്ധമാണ് പവന്‍ കല്യാണിന്റെ ആദ്യവിവാഹം തകരാന്‍ കാരണമെന്ന് ആരോപണങ്ങളുണ്ടായിരുന്നു. 

രേണുവുമായുള്ള വിവാഹമോചനത്തിനുശേഷമാണ് അന്നയെ വിവാഹം ചെയ്തത്. തീന്‍ മാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അന്നയുമായി പവന്‍ പ്രണയത്തിലാകുന്നത്. റഷ്യന്‍ സ്വദേശിയായ അന്ന മോഡലിങ്ങിലും അഭിനയത്തിലും സജീവമായിരുന്നു. 2013 ലാണ് ഇവര്‍ വിവാഹിതരാകുന്നത്. ഈ ബന്ധത്തില് രണ്ടു മക്കളുണ്ട്. സിംഗപ്പൂരില്‍ അന്നയ്ക്ക് ഹോട്ടല്‍ ശൃംഖലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്. വിവിധ രാജ്യങ്ങളിലായി ഇവര്‍ക്ക് 1800 കോടി മൂല്യമുള്ള സ്വത്തുക്കള്‍ ഉണ്ടെന്നാണ് വിവരം.

Pawan Kalyan ends his third marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES