ബോളിവുഡ് നടിമാരുടെ മാഗസീന് കവര്‍ ചിത്രങ്ങള്‍ ഫോട്ടോഷോപ്പാണെന്ന് നേരത്തെ തന്നെ വിവാദമുയര്‍ന്നിരുന്നു. ഇതിന് ഒടുവിലത്തെ ഉദാഹരണമായിരിക്കുകയാണ് ഫിലീം ഫെയര്‍ മാഗസിന്റെ കവര്‍ ചിത്രമായി എത്തിയ പരിനീതി ചോപ്ര. കവര്‍ ഫോട്ടോയില്‍ കറുത്ത സിം സ്യൂട്ടില്‍ വളരെ സെക്സിയായണ് താരം പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ പരിനീതിയുടെ പുതിയ ചിത്രം ഫോട്ടോഷോപ്പാണെന്ന് ആരോപണവുമായി സോഷ്യല്‍ മീഡിയ ഇതിനകം രംഗത്തെത്തി കഴിഞ്ഞു. പരിനീതിയുടെ പുതിയ അവതാരം എന്ന അടിക്കുറിപ്പോടെയാണ് പ്രചരണം. ഫോട്ടോഷോപ്പിന്റെ മാരക വേര്‍ഷനാണ് കവര്‍ ഫോട്ടോയെന്നും കമന്റുകളില്‍ പറയുന്നു.
ചിത്രത്തില്‍ എഡിറ്റിംഗ് നടന്നെന്ന് വ്യക്തമാണെന്നും പരിനീതിയുടെ കാലുകളും മുഖവും ഒരേ നിറവും ഉടലിന് വേറെ നിറവുമാണെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ നേരത്തെയും പരിനീതി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. നമസ്തെ ഇംഗ്ലണ്ട് എന്ന ചിത്രത്തിന്റെ പ്രമോഷന് ജോലിക്കിടെ ഇറുകി പിടിച്ച വസ്ത്രം ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതിന് പരിനീതിക്ക് നേരേ സൈബര്‍ ആക്രമണം നടന്നിരുന്നു.