ബച്ചനൊപ്പം മഞ്ജു അഭിനയിക്കുന്നത് എങ്ങനെയും തടയണമെന്ന് ആഗ്രഹം; ബച്ചന്റെ അനുഗ്രഹം വാങ്ങി അഭിനയ രണ്ടാമൂഴത്തിലേക്ക് മഞ്ജു എത്തിയ കഥ പറഞ്ഞ് പല്ലിശ്ശേരി

Malayalilife
 ബച്ചനൊപ്പം മഞ്ജു അഭിനയിക്കുന്നത് എങ്ങനെയും തടയണമെന്ന് ആഗ്രഹം; ബച്ചന്റെ അനുഗ്രഹം വാങ്ങി അഭിനയ രണ്ടാമൂഴത്തിലേക്ക് മഞ്ജു എത്തിയ കഥ പറഞ്ഞ് പല്ലിശ്ശേരി

ഞ്ജു വാര്യർ ഗുരാവായൂരിലും പാലക്കാടും നൃത്തപരിപാടികൾ അവതരിപ്പിച്ചു തുടങ്ങിയ ദിവസം മുതൽ ആരാധകരുടെ ഫോൺകോളുകൾ. വേണ്ടപ്പെട്ടവരുടെ അഭിനന്ദനം കിട്ടാത്തപ്പോഴും തനിക്കു ഇപ്പോഴും ഇത്രയധികം ആരാധകരോ? തന്നെ സ്നേഹിക്കുന്നവരുടെ കൂട്ടം കണ്ട് മഞ്ജു അത്ഭുതപ്പെട്ടു. പതിനാലു വർഷം അഭിനയ രംഗത്തു നിന്നും നൃത്ത രംഗത്തു നിന്നും മാറി നിന്നിട്ടും ഇവരുടെയൊക്കെ ആരാധനയും സ്നേഹവുമാണ് പതിനാലു വർഷം താൻ കണ്ടില്ലെന്നു നടിച്ച് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയത്.

മഞ്ജുവിനു അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. ആരൊക്കെ തോൽപ്പിക്കാൻ ശ്രമിച്ചാലും ആരാധകരും സ്നേഹം നൽകുന്നവരും ഒപ്പമുണ്ടെങ്കിൽ ഒന്നും പേടിക്കേണ്ടതില്ലെന്ന തിരിച്ചറിവും ശക്തിയും മനോധൈര്യവും മഞ്ജുവിനുണ്ടായി. മഞ്ജുവിനു തിരികെ കിട്ടിയ പ്രശസ്തി ദിലീപിനെ സംബന്ധിച്ചിത്തോളം സന്തോഷകരമായിരുന്നില്ല. പതിനാലു വർഷം തനിക്കു മഞ്ജുവിനെ വീട്ടിനകത്ത് തളച്ചിടാൻ കഴിഞ്ഞെങ്കിൽ ഇപ്പോൾ തനിക്കു പരാജയം സംഭവിച്ചിരിക്കുന്നതായി ദിലീപ് മനസ്സിലാക്കി. പല രീതിയിൽ മഞ്ജുവിനെ നൃത്ത രംഗത്തു നിന്നും പിൻ തിരിപ്പിക്കാൻ ശ്രമിച്ചു. അത്തരക്കാരോട് ഒന്നു മാത്രമാണ് മഞ്ജു വാര്യർക്ക് പറയാനുണ്ടായിരുന്നത് - ഞാൻ നൃത്തം ചെയ്യും.

ശ്രീകുമാറിന്റെ പരസ്യ ചിത്രത്തിലും സിനിമയിലും അഭിനയിക്കാൻ പോകുന്ന വാർത്ത കൂടി കേട്ടപ്പോൾ ദിലീപിന് ഉറക്കം കെട്ടു. ഏതു വിധേയനയും എല്ലാം ഇല്ലാതാക്കണമെന്ന ചിന്തക്കു ശക്തി കൂടി. മഞ്ജു വാര്യർ ക്യാമറയ്ക്ക് മുന്നിലേക്കു വരുന്ന വാർത്തയറിഞ്ഞ് പല നിർമ്മാതാക്കളും സംവിധായകരും എന്തു വില കൊടുത്തും മഞ്ജുവിന്റെ ഡേറ്റു വാങ്ങാൻ നേരിൽ കണ്ടു. സംസാരിച്ചു. തൽക്കാലം സിനിമയിൽ അഭിനയിക്കുന്നില്ലെന്നും പറഞ്ഞ് സ്നേഹപൂർവ്വം അവരെ തിരിച്ചയച്ചു. അതേ സമയം ശ്രീകുമാർ മേനോന്റെ സിനിമയിൽ അഭിനയിക്കുന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ തൽക്കാലം പ്രോജക്റ്റ് ഇല്ലെന്നും പരസ്യ ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നും വ്യക്തമാക്കി.

മഞ്ജുവിനെ പോലെ ഒരു വലിയ നടിയുടെ തിരിച്ചു വരവ് പരസ്യചിത്രത്തിലൂടെ ആകരുതെന്നും അതു ഭാവിയെ ബാധിക്കുമെന്നും സൂചിപ്പിച്ചെങ്കിലും മഞ്ജു തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. കാര്യം ശ്രീകുമാർ മേനോൻ ചെയ്യുന്നത് വെറുമൊരു പരസ്യ ചിത്രമല്ല. മഞ്ജുവിന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസമായിരിക്കും അത്. അമിതാഭ് ബച്ചനോടൊപ്പം ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്ന ദിവസത്തിനു വേണ്ടി മഞ്ജു കാത്തിരുന്നു.

കല്ല്യാണിന്റെ പരസ്യത്തിന്റെ അംബാസിഡറായിരുന്ന ദിലീപ് എങ്ങിനെയെങ്കിലും മഞ്ജുവിനെ പരസ്യ ചിത്രത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആഗ്രഹിച്ചു. കേരളത്തിലുടനീളം കല്ല്യാണിന്റെ മോഡലായി ദിലീപിന്റെ ഹോർഡിങ്‌സുകൾ സ്ഥാപിച്ചിരുന്നു. അതുവെച്ച് ഒരു കളി കളിക്കാൻ അയാൾ തീരുമാനിച്ചു.

ശ്രീകുമാർ മേനോനുമായി ദിലീപ് ഇക്കാര്യം സംസാരിച്ചു. മേനോൻ ദിലീപിന്റെ വാക്കുകൾക്കു ചെവി കൊടുത്തില്ലെന്നു മാത്രമല്ല. അമിതാഭ് ബച്ചനൊപ്പം മഞ്ജു അഭിനയിക്കണമെന്നു വ്യക്തമാക്കി. അപ്പോൾ മഞ്ജുവിനെകുറിച്ച് മോശം കമന്റാണ് ദിലീപിന്റെ വായിൽ നിന്ന് വീണത്. അതിന്റെ പേരിൽ മേനോനും ദിലീപും തമ്മിൽ തെറ്റി. മഞ്ജുവിനെ അഭിനയിപ്പിക്കണമെന്ന് വ്യക്തമായപ്പോൾ എങ്കിൽ എന്റെ ഹോർഡിങ്സ് ഇന്നു മുതൽ ഉണ്ടാകാൻ പാടില്ല. ഞാൻ പിന്മാറുകയാണ് എന്നായി ദിലീപ്. അതൊരു ഭീഷണിയായിരുന്നു. ഭീഷണിയുടെ പേരിൽ ദിലീപിനെ നിലനിർത്തി മഞ്ജുവിനെ മാറ്റുമെന്നു കരുതി. എന്നാൽ ദിലീപിന്റെ വാശി ചീട്ടു കൊട്ടാരം പോലെ തകർന്നു.

ഇന്നു രാത്രി തന്നെ ഹോർഡിങ്്സ് എല്ലാം മാറ്റും. എന്നാലും മഞ്ജുവിനെ അഭിനയിപ്പിക്കും. ദിലീപ് അത്തരമൊരു തീരുമാനം പ്രതീക്ഷിച്ചില്ല. മഞ്ജു ഉരുണ്ടു കളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രാത്രി തന്നെ എവിടെയൊക്കെ ദിലീപിന്റെ ഹോർഡിങ്സ് ഉണ്ടായരുന്നോ അതൊക്കെ യുദ്ധകാല അടിസ്ഥാനത്തിൽ എടുത്തു മാറ്റിയ അന്നു മുതൽ മേനോൻ ദിലീപിന്റെ എതിരാളിയായി മാറി.

തന്നെ പറ്റി സംസാരിക്കുന്ന എല്ലാ കാര്യങ്ങളും മഞ്ജുവാര്യർ അപ്പപ്പോൾ അറിഞ്ഞു കൊണ്ടിരുന്നു. ഒരു വീട്ടിലാണ് താമസമെങ്കിലും മഞ്ജുവും ദിലീപും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ ഉണ്ടായി.

ദിലീപിനും മഞ്ജുവിനും അവരവരുടേതായ വഴികൾ വ്യക്തമായി. ഒരു വീട്ടിൽ അന്യരായി താമസം. ഇതൊക്കെ വീട്ടുലുള്ളവർ മനസ്സിലാക്കി. പരസ്യ ചിത്രീകരണത്തിനു ലൊക്കേഷനിൽ എത്തേണ്ട കാര്യം മേനോൻ മഞ്ജുവിനെ വിളിച്ചറിയിച്ചു. ഏറെ ത്രില്ലിൽ ആയിരുന്നു മഞ്ജു. ഇന്ത്യയിലെ മഹാനടനോടൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷവും അഭിമാനവും മഞ്ജുവിൽ കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കി. അമിതാഭ് ബച്ചനെ കാണുന്ന നിമിഷം അദ്ദേഹത്തിനു ഒരു സമ്മാനം നൽകണമെന്നും ആഗ്രഹിച്ചു. എന്താണു കൊടുക്കേണ്ടതെന്ന് ചിന്തിച്ചെങ്കിലും ഒന്നിലും സംതൃപ്തി കണ്ടെത്തിയില്ല. ഒടുവിൽ കേരളത്തിന്റെ ഐശ്വര്യം എന്ന നിലയിൽ തിളങ്ങുന്ന ഒരു പറ കൊണ്ടു പോകാൻ തീരുമാനിച്ചു.

ഷൂട്ടിങ് സ്ഥലത്ത് അമിതാഭിനെ കണ്ടപ്പോൾ പറയുമായി മഞ്ജു അദ്ദേഹത്തിന്റെ മുന്നിൽ ചെന്നു. ശ്രീകുമാർ മേനോൻ പരിചയപ്പെടുത്തിയപ്പോൾ മഞ്ജുവിനെ അറിയാം, സിനിമ കണ്ടിട്ടുണ്ട്. മിടുക്കി എന്നായിരുന്നു ബച്ചന്റെ പ്രതികരണം. മഞ്ജു അദ്ദേഹത്തിനു സമ്മാനിച്ച് കാൽ തൊട്ടു വന്ദിച്ചു. എന്നെ അനുഗ്രഹിക്കണം എന്നു പറഞ്ഞ മഞ്ജുവിനോട് ദൈവം അനുഗ്രഹിച്ച മകളാണ് നീ. അതുകൊണ്ട് എന്റെ അനുഗ്രഹത്തിന്റെ ആവശ്യമില്ല. എങ്കിലും മഞ്ജുവിന്റെ സന്തോഷത്തിനു വേണ്ടി അനുഗ്രഹിക്കുന്നു എന്നു പറഞ്ഞ് തലയിൽ കൈവച്ച് ബച്ചൻ അനുഗ്രഹിച്ചു.

ക്യാമറയ്ക്ക് മുന്നിൽ നിന്ന സമയം മഞ്ജു അറിയാതെ പതറി. അമിതാഭ് ബച്ചനോടൊപ്പമാണ് അഭിനയിക്കേണ്ടത്. പതിനാലു വർഷമായി അഭിനയിക്കാത്തതു കൊണ്ട് ആ മുഖത്ത് നേരിയ പകപ്പ് ഉണ്ടായിരുന്നു. അതു മനസ്സിലാക്കി ശ്രീകുമാർ മേനോൻ ധൈര്യം കൊടുത്തു. എന്താണ് പ്രോബ്ളം എന്ന് അമതാഭ് ബച്ചൻ ശ്രീകുമാർ മേനോനോടു ചോദിച്ചു. ടെൻഷൻ എന്നു പറഞ്ഞ നിമിഷം അമിതാഭ് ബച്ചൻ മഞ്ജുവിന്റെ തോളത്ത് തട്ടി ധൈര്യം കൊടുത്തു.

ക്യാമറ... ആക്ഷൻ പറഞ്ഞ ശ്രീകുമാർ മേനോനെ ഞെട്ടിച്ചു കൊണ്ട് മഞ്ജു വാര്യർ പഴയ നടിയായി മാറി. ആ മുഖത്തു പകർന്നാടിയ അഭിനയ മുഹൂർത്തം അമിതാഭ് ബച്ചനെ ആഹ്ലാദ ഭരിതനാക്കി.

Pallisseri Series about dileep and manju warrier part 19

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES