Latest News

പൊന്നിയിന്‍ സെല്‍വന്‍ 2 വരവറിയിച്ച് പുതിയ വീഡിയോ; മണിരതനം ചിത്രത്തിന്റെ റീലിസ് ഏപ്രില്‍ 28ന്

Malayalilife
പൊന്നിയിന്‍ സെല്‍വന്‍ 2 വരവറിയിച്ച് പുതിയ വീഡിയോ; മണിരതനം ചിത്രത്തിന്റെ റീലിസ് ഏപ്രില്‍ 28ന്

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളുള്ള ചിത്രം സംവിധാനം ചെയ്തത് മണിരത്‌നം ആണ്. സെപ്റ്റംബറില്‍ റിലീസിനെത്തിയ പൊന്നിയിന്‍ സെല്‍വന്‍ 1ന് വന്‍വരവേല്‍പ്പായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. വന്‍താരനിര അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസിലും മിന്നും വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ആദ്യഭാ?ഗം പുറത്തിറങ്ങി മൂന്ന് മാസം പിന്നിടുമ്പോള്‍ 'പൊന്നിയിന്‍ സെല്‍വന്‍ 2'ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

വന്‍ താരനിരയില്‍ എത്തിയ 'പൊന്നിയിന്‍ സെല്‍വന്‍ 2'ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.2023 ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് റിലീസ് വിവരം പങ്കുവച്ചത്. വിക്രം, ജയംരവി, കാര്‍ത്തി, ഐശ്വര്യ റായ് എന്നിവര്‍ അടങ്ങുന്ന ചെറു വീഡിയോയും പ്രഖ്യാപനത്തിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. 

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. സെപ്തംബറിലാണ് ഒന്നാം ഭാഗം റിലീസിനെത്തിയത്.

ആദ്യ ഭാഗം ബോക്‌സ് ഓഫീസില്‍ മിന്നും വിജയം സ്വന്തമാക്കിയിരുന്നു. വന്‍താരനിര അണിനിരന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തില്‍ ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ലാല്‍, പ്രകാശ് രാജ് ,?റഹ്‌മാന്‍ തുടങ്ങി നീണ്ട താരനിര അണിനിരന്നിരുന്നു.

 

            

PS2 Releasing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES