കരിയര്‍ ആരംഭിച്ചത് മുതല്‍ ഒരുപാട് വെറുപ്പും ട്രോളുകളും നെഗറ്റിവിറ്റിയും നേരിട്ടു; ഞാന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍ പരിഹസിക്കുന്നത് ഹൃദയം തകര്‍ക്കുന്നു: അഭിമുഖങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ തനിക്കെതിരെ തിരിയുന്നതായി രശ്മിക മന്ദാന; നീ നീയായിരിക്കൂ എന്ന ആശ്വാസവാക്കുകളുമായി ദുല്‍ഖറും ഹന്‍സികയും

Malayalilife
കരിയര്‍ ആരംഭിച്ചത് മുതല്‍ ഒരുപാട് വെറുപ്പും ട്രോളുകളും നെഗറ്റിവിറ്റിയും  നേരിട്ടു; ഞാന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍ പരിഹസിക്കുന്നത് ഹൃദയം തകര്‍ക്കുന്നു: അഭിമുഖങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ തനിക്കെതിരെ തിരിയുന്നതായി രശ്മിക മന്ദാന; നീ നീയായിരിക്കൂ എന്ന  ആശ്വാസവാക്കുകളുമായി ദുല്‍ഖറും ഹന്‍സികയും

സോഷ്യല്‍ മീഡിയകള്‍ വഴി നടക്കുന്ന ട്രോളുകള്‍ക്കെതിരെ പ്രതികരണവുമായി നടി രശ്മിക മന്ദാന. പരിഹാസങ്ങള്‍ തനിക്ക് എത്രമാത്രം വിഷമമുണ്ടാക്കുന്നു എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച നീണ്ട കുറിപ്പുലൂടെ നടി പറയുന്നത്.അഭിമുഖങ്ങളില്‍ താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ തനിക്കെതിരെ തിരിയുന്നതായി കണ്ടു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വിവരണങ്ങള്‍ തനിക്കും വ്യവസായത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങള്‍ക്കും വളരെ ദോഷം ചെയ്തേക്കും എന്നാണ് രശ്മിക കുറിച്ചിരിക്കുന്നത്. എല്ലാവരോടും ദയ കാണിക്കാനും താരം ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി ചില കാര്യങ്ങള്‍ തന്നെ അലട്ടുന്നുവെന്നും തനിക്ക് അതിന് ഒരു മറുപടി പറയാന്‍ സമയമായിരിക്കുന്നു എന്ന് തോന്നുന്നുവെന്നും പറഞ്ഞാണ് രശ്മി കുറിപ്പ് ആരംഭിക്കുന്നത്.

രശ്മികയുടെ കുറിപ്പ്:

കഴിഞ്ഞ കുറച്ച് നാളുകളായി ചില കാര്യങ്ങള്‍ എന്നെ അലട്ടുന്നു, എനിക്ക് അതിന് ഒരു മറുപടി പറയാന്‍ സമയമായിരിക്കുന്നു എന്ന് തോന്നുന്നു. ഞാന്‍ എനിക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറയേണ്ട ഒരു കാര്യം ആയിരുന്നു. എന്റെ കരിയര്‍ ആരംഭിച്ചത് മുതല്‍ എനിക്ക് ഒരുപാട് വെറുപ്പ് നേടേണ്ടി വന്നിട്ടുണ്ട്. ധാരാളം ട്രോളുകളും നെഗറ്റിവിറ്റിയും ലഭിച്ചു. ഞാന്‍ തിരഞ്ഞെടുത്ത ഈ ജീവിതത്തിന് വിലയുണ്ടെന്ന് എനിക്കറിയാം.

പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കണ്ടപ്പോള്‍ മുന്നില്‍ തെളിഞ്ഞത്: കെ.കെ ശൈലജഞാന്‍ എല്ലാവരുടെയും 'കപ്പ് ഓഫ് ടീ' അല്ലെന്നും ഇവിടെയുള്ള ഓരോ വ്യക്തിയും സ്നേഹിക്കപ്പെടില്ലെന്നും ഞാന്‍ മനസിലാക്കുന്നു. അതിനര്‍ത്ഥം നിങ്ങള്‍ എന്നെ അംഗീകരിക്കാത്തത് കൊണ്ട് നിങ്ങള്‍ക്ക് എന്നെ പുറത്താക്കാം എന്നല്ല. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഞാന്‍ ദിവസവും എത്രത്തോളം ജോലി ചെയ്യുന്നുവെന്ന് എനിക്ക് മാത്രമേ അറിയൂ. ഞാന്‍ ചെയ്ത ജോലിയില്‍ നിന്ന് നിങ്ങള്‍ അനുഭവിക്കുന്ന സന്തോഷമാണ് ഞാന്‍ നോക്കാറുള്ളത്. നിങ്ങള്‍ക്കും എനിക്കും അഭിമാനകരമാകുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ പരമാവധി ശ്രമിക്കാറുള്ളത്.

ഞാന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ എന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോള്‍ അത് എന്റെ ഹൃദയം തകര്‍ക്കുന്നതും നിരാശാജനകവുമാണ്. അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ എനിക്കെതിരെ തിരിയുന്നതായി ഞാന്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയയിലുടനീളം പ്രചരിക്കുന്ന തെറ്റായ വിവരണങ്ങള്‍ എനിക്കും വ്യവസായത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങള്‍ക്കും വളരെ ദോഷം ചെയ്തേക്കാം.

സൃഷ്ടിപരമായ വിമര്‍ശനങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു, കാരണം അത് എന്നെ മെച്ചപ്പെടുത്താനും മികച്ചതാക്കാനും മാത്രമേ പ്രേരിപ്പിക്കുകയുള്ളൂ. എന്നാല്‍ മോശമായ നിഷേധാത്മകതയും വിദ്വേഷവും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് വളരെക്കാലമായി അത് അവഗണിക്കാന്‍ ഞാന്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്യുന്നത്. എനിക്ക് ലഭിക്കുന്ന ഈ വെറുപ്പ് കൊണ്ട് ഞാന്‍ മാറാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളില്‍ നിന്ന് എനിക്ക് ലഭിക്കുന്ന എല്ലാ സ്നേഹവും ഞാന്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ നിരന്തര സ്നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും പുറത്തുവരാന്‍ എനിക്ക് ധൈര്യം നല്‍കുന്നതും. എനിക്ക് ചുറ്റുമുള്ള എല്ലാവരോടും, ഞാന്‍ ഇതുവരെ ജോലി ചെയ്തിട്ടുള്ളവരോടും, ഞാന്‍ എപ്പോഴും ആരാധിച്ചിരുന്നവരോടും, സ്നേഹം മാത്രമേയുള്ളൂ. ഞാന്‍ കഠിനാധ്വാനം ചെയ്യുകയും നിങ്ങള്‍ക്കായി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും. എല്ലാവരോടും ദയ കാണിക്കുക. നമ്മള്‍ എല്ലാവരും നമ്മുടെ പരമാവധി ചെയ്യാന്‍ ശ്രമിക്കുക എന്നും രശ്മിക കുറിക്കുന്നു.

രശ്മികയുടെ കുറിപ്പിന് ആശ്വാസ വാക്കുകളും പിന്തുണയുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ അടക്കമുള്ള താരങ്ങള്‍. ''നിന്നെ പോലെ ആവാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നാണ് സ്നേഹം വരുന്നത്. വെറുപ്പ് ഒരിക്കലും അതിന് കഴിയാത്തവരില്‍ നിന്നും. നീ നീയായിരിക്കൂ'' എന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ കമന്റ്. 'സീതാരാമം' എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

നടി ഹന്‍സികയും രശ്മികയെ പിന്തുണച്ച് എത്തി. ''നിന്നോട് സ്നേഹം മാത്രം'' എന്നാണ് ഹന്‍സികയുടെ കമന്റ്. ഫെയ്ക്ക് ഐഡികളില്‍ നിന്നാണ് രശ്മികയ്ക്കെതിരെ ട്രോളുകളും നെഗറ്റീവ് പ്രചാരണങ്ങളും നടക്കുന്നത്. ഒരു നീണ്ട കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.

On Rashmika Mandanna Post On Hate

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES