Latest News

ഇത്തവണ ആക്ഷന് പകരം പ്രണയവുമായി പെപ്പ; ആന്റണി വര്‍ഗീസിന്റെ ഓ മേരി ലൈല ടീസര്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
ഇത്തവണ ആക്ഷന് പകരം പ്രണയവുമായി പെപ്പ; ആന്റണി വര്‍ഗീസിന്റെ ഓ മേരി ലൈല ടീസര്‍ ശ്രദ്ധ നേടുമ്പോള്‍

ന്റണി വര്‍ഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ.എസ് സംവിധാനം ചെയ്ത 'ഓ മേരി ലൈല'യുടെ ടീസര്‍  പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൗതുകം നിറച്ചു കൊണ്ടാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. കോളജ് പശ്ചാത്തലത്തില്‍ ആണ് 'ഓ മേരി ലൈല' കഥ പറയുന്നത്. 

ഒരു കോളജ് വിദ്യാര്‍ത്ഥിയായിട്ടാണ് ആന്റണി വര്‍ഗീസ്  ചിത്രത്തില്‍ എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ബിഗ് ബഡ്ജറ്റ് മൂവി ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.ആന്റണിക്കൊപ്പം ബാലചന്ദ്രന്‍ ചുള്ളിക്കാട്, നന്ദു, സെന്തില്‍ കൃഷ്ണ, ബ്രിട്ടോ ഡേവിസ്, സോന ഒലിക്കല്‍, നന്ദന രാജന്‍, ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. 

ഡോ.പോള്‍സ് എന്റെര്‍ടെയ്ന്‍മെന്റ്‌സിന്റെ  ബാനറില്‍ ഡോ. പോള്‍  വര്‍ഗ്ഗീസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം-ബബ്ലു അജു. എഡിറ്റര്‍-കിരണ്‍ ദാസ്. സംഗീതം-അങ്കിത്ത് മേനോന്‍. പശ്ചാത്തല സംഗീതം-ഗോപി സുന്ദര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്. പി.ആര്‍.ഒ-ശബരി.


 

Read more topics: # ഓ മേരി ലൈല
Oh Meri Laila Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക